SKIP TO MAIN CONTENT

മെൽബൺ ഫ്ലിൻഡേഴ്‌സ് സ്റ്റേഷന്റെ മേൽക്കൂരയിൽ നിന്ന് മാറ്റിയത് പതിനായിരം കിലോ പക്ഷി കാഷ്ഠം

മെൽബൺ നഗര ഹൃദയത്തിലുള്ള ഫ്ലിന്റേഴ്സ് ട്രെയിൻ സ്റ്റേഷന്റെ മേൽക്കൂരയിലെ താഴികക്കുടം വൃത്തിയാക്കിയപ്പോൾ ലഭിച്ചത് പത്ത് ടൺ (പതിനായിരം കിലോഗ്രാം) പക്ഷിക്കാഷ്ഠം. 100 വർഷത്തിനിടെ ആദ്യമായാണ് സ്റ്റേഷൻ മേൽക്കൂരകൾ വൃത്തിയാക്കുന്നത്.

Flinders street Dome
Flinders street station Dome- Cleaned after 100 years and removed ten tonnes of bird poo Source: SBS-gem

1 min read

Published

Updated



Skip to article content

നവീകരണ പദ്ധതികളുടെ ഭാഗമായാണ് ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ് റെയിൽവേ സ്റ്റേഷൻ മേൽക്കൂര വൃത്തിയാക്കിയത്. 1910 ൽ നിർമ്മിച്ച ഫ്ളിൻഡേഴ്സ് സ്ട്രീറ്റ് റെയിൽവേ സ്റ്റേഷനിൽ 100 വർഷത്തിനിടെ ഇത് ആദ്യമായാണ്  വലിയ തോതിലുള്ള വൃത്തിയാക്കലോ നവീകരണ പ്രവർത്തനങ്ങളോ  നടത്തുന്നത്. 

സ്റ്റേഷന്റെ മേൽക്കൂര താവളമാക്കിയ പ്രാവുകളുടെ കാഷ്ഠമാണ് പത്തു ടണ്ണോളം ഉണ്ടായിരുന്നത്. ഏഴു ദിവസമെടുത്തു ഇത് വൃത്തിയാക്കാൻ.  

2019 വരെ  നീളുന്ന ഫ്ലിൻഡേഴ്സ് സ്ട്രീറ്റ് സ്റ്റേഷൻ നവീകരണ പദ്ധതികൾക്കായി 100 മില്യൺ ഡോളർ വകയിരുത്തിയിട്ടുണ്ട് .  

ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്  മെൽബൺ ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ് റെയിൽവേ സ്റ്റേഷൻ. മെൽബണിന്റെ ഒരു പ്രതീകമായി  അവതരിപ്പിക്കപ്പെടുന്ന ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷനിലെ താഴികക്കുടം ലോകപ്രശസ്തമാണ്.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now