ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം ആരംഭിച്ചു: വിദ്യാഭ്യാസ, വ്യാപാര മേഖലകളിൽ സഹകരണം

രണ്ട് ഫെഡറൽ മന്ത്രിമാരും, നിരവധി വ്യവസായ പ്രമുഖരുമുൾപ്പെടുന്ന സംഘമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യ സന്ദർശിക്കുന്നത്.

India Australia Cricket

Indian policemen stand in front of a hoarding featuring Australian Prime Minister Anthony Albanese and Indian Prime Minister Narendra Modi during a practice session before fourth test cricket match between India and Australia, in Ahmedabad, India, Tuesday, March 7, 2023. Source: AP / Ajit Solanki/AP/AAP Image

നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്.

വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണവും, പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓസ്‌ട്രേലിയയിലെ പ്രമുഖ വ്യവസായികൾ, വിവിധ സർവ്വകലാശാലകളുടെ പ്രതിനിധികൾ, മന്ത്രിമാർ എന്നിവർ ഉൾപ്പെടുന്ന സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
ഇന്ത്യാ സന്ദർശനത്തെ വലിയൊരു അവസരമായാണ് കാണുന്നതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസി പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലൂടെ ഒരുപാട് കാര്യങ്ങൾ നേടുവാൻ ഓസ്ട്രേലിയ ആഗ്രഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളും തമ്മിൽ നിക്ഷേപ സഹകരണം വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ആന്തണി അൽബനീസി വിദ്യാഭ്യാസ, നിക്ഷേപ മേഖലകളിൽ തുറന്ന ചർച്ചകളുണ്ടാകുമെന്നും വ്യക്തമാക്കി.
ഓസ്ട്രേലിയയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളിൽ നിലവിൽ ആറാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. എന്നാൽ, ഭാവിയിൽ ഈ സ്ഥാനം കൂടുതൽ മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെത്തുന്ന ഓസ്ട്രേലിയൻ സംഘത്തിന് വെള്ളിയാഴ്ച രാഷ്ട്രപതിഭവനിൽ സ്വീകരണം നൽകും. തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആന്തണി അൽബനീസി കൂടിക്കാഴ്ച നടത്തും.
അഹമ്മദാബാദിൽ ക്രിക്കറ്റ് മത്സരം കാണാനെത്തുന്ന ആന്തണി അൽബനീസി ന്യൂഡൽഹിയിൽ നടക്കുന്ന ഓസ്‌ട്രേലിയ-ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും.

Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service