SKIP TO MAIN CONTENT

ആശുപത്രി എമര്‍ജന്‍സികള്‍ ഹൈടെക് ആകുന്നു: വിവരങ്ങള്‍ SMS വഴി; സൗജന്യ WiFiയും

ആശുപത്രികളിലെ എമര്‍ജന്‍സി വിഭാഗത്തില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമായി ഹൈ ടെക് സംവിധാനങ്ങള്‍ വരുന്നു. ന്യൂ സൗത്ത് വെയില്‍സിലെ നാല് ആശുപത്രികളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

A file image of the Emergency sign at hospital.
(AAP) Source: AAP

1 min read

Published

Updated

By Deeju Sivadas


Skip to article content

ഓസ്‌ട്രേലിയയിലെ പബ്ലിക് ആശുപത്രികളിലെ കാലതാമസം ഏറെ വിമര്‍ശനവിധേയമാകുന്ന ഒന്നാണ്. അടിയന്തര സാഹചര്യമല്ലെങ്കില്‍ മണിക്കൂറുകളാണ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും എമര്‍ജന്‍സി വിഭാഗത്തില്‍ കാത്തിരിക്കേണ്ടി വരാറുള്ളത്.

ഇതുണ്ടാക്കുന്ന മാനസികസമ്മര്‍ദ്ദവും പിരിമുറുക്കവും കുറയ്ക്കുന്നതിനായാണ് ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

ബ്ലാക്ക്ടൗണ്‍, ലിസ്‌മോര്‍, ലിവര്പൂള്‍, നേപ്പിയന്‍ എന്നീ പബ്ലിക് ആശുപത്രികളില്‍ നവംബറിലായിരിക്കും ഈ പദ്ധതി തുടങ്ങുക. ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി.

എമര്‍ജന്‍സി വിഭാഗത്തില്‍ കാത്തിരിക്കുമ്പോള്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ബ്രാഡ് ഹസാര്‍ഡ് പറഞ്ഞു.

എമര്‍ജന്‍സി വിഭാഗത്തില്‍ എത്തുമ്പോള്‍ തന്നെ രോഗികളെ സ്വീകരിക്കാനും പ്രാഥമികവിവരങ്ങള്‍ നല്‍കാനും ആളുണ്ടാകും.

എമര്‍ജന്‍സി വിഭാഗത്തിലെ ചികിത്സയുടെ ഓരോ ഘട്ടത്തെക്കുറിച്ചും രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കൃത്യമായ വിവരം നല്‍കും. എവിടേക്ക് പോകണം, എത്ര നേരം കാത്തിരിക്കേണ്ടി വരും തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി നല്‍കും.

ചികിത്സ നല്‍കുന്നതിനുള്ള ക്യൂവില്‍ എത്ര പേര്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടെന്ന വിവരം എസ് എം എസ് മുഖേന മൊബൈല്‍ ഫോണിലേക്ക് അറിയിക്കുകയും ചെയ്യും.

ഇതോടൊപ്പം എമര്‍ജന്‍സി വിഭാഗത്തിലെത്തുന്നവര്ക്ക് സൗജന്യ വൈ ഫൈ കണക്ഷന്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, വെള്ളവും ലഘുഭക്ഷണവും, മറ്റ് അവശ്യ സഹായങ്ങള്‍ എന്നിവയെല്ലാം എത്തിക്കും.

ഓരോ രോഗിയുടെയും സാഹചര്യത്തെക്കുറിച്ചുള്ള ഫാക്ട് ഷീറ്റുകളും, ചികിത്സയുടെ വിവരങ്ങളും മൊബൈല്‍ ഫോണിലൂടെ നല്‍കും. ഡിസ്ചാര്‍ജ് ചെയ്ത ശേഷവും തുടര്‍ന്ന് എന്തൊക്കെ ശ്രദ്ധിക്കണം എന്ന കാര്യവും അറിയിക്കും.

ഇതിനായി എമര്‍ജന്‍സി വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല#്കാനും പദ്ധതിയുണ്ട്.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now