വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ള നഴ്‌സുമാര്‍ക്കും മിഡ്-വൈഫുമാര്‍ക്കും (IQNM) 2010 മുതലാണ് ദേശീയ തലത്തില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങിയത്
രജിസ്‌ട്രേഷനു വേണ്ടിയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിന് എട്ടു മാനദണ്ഡങ്ങളാണ് നിലവിലുള്ള സംവിധാനത്തില്‍ ഉള്ളത്.
എന്നാല്‍ മാനദണ്ഡങ്ങളുടെ എണ്ണം മൂന്നായി കുറയ്ക്കാനാണ് നഴ്‌സിംഗ് ആന്റ് മിഡ്-വൈഫറി ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയയുടെ (NMBA) തീരുമാനം.
2019ന്റെ തുടക്കത്തിലായിരിക്കും ഈ പുതിയ രീതി പ്രാബല്യത്തില്‍ വരിക.
എല്ലാ അപേക്ഷകര്‍ക്കും ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കേണ്ടി വരുമെന്ന് നഴ്‌സിംഗ് ബോര്‍ഡ്
രജിസ്‌ട്രേഡ് നഴ്‌സുമാർക്ക് നിലവിലുള്ള എട്ട് മാനദണ്ഡങ്ങൾ ഇവയാണ്.
(If you can't see the document, please refresh the browser)
ഇവയ്ക്ക് പകരമാണ് പുതിയ മൂന്നു മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത്.
ഈ മൂന്നു മാനദണ്ഡങ്ങള്‍ ഏതൊക്കെയെന്ന് NMBA വ്യക്തമാക്കിയിട്ടില്ല. അടുത്ത വര്‍ഷം തുടക്കത്തില്‍ മാത്രമേ ഈ പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കൂ എന്ന് NMBA വക്താവ് എസ് ബി എസ് മലയാളത്തെ അറിയിച്ചു. NMBA നിര്‍ദ്ദേശിക്കുന്ന അടിസ്ഥാന യോഗ്യതകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് പുതിയ മാനദണ്ഡങ്ങള്‍ പ്രകാരവും രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ അര്‍ഹത.
രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനായി എല്ലാ നഴ്‌സുമാര്‍ക്കും മിഡ്-വൈഫുമാര്‍ക്കും ഒരു ഓറിയന്റേഷന്‍ കോഴ്‌സില്‍ പങ്കെടുക്കേണ്ടിയും വരും. മൂന്ന് ഭാഗങ്ങളായിട്ടായിരിക്കും ഈ ഓറിയന്റേഷന്‍ പ്രോഗ്രാം നടക്കുക.
ഒന്നാം ഭാഗത്തില്‍ ഓസ്‌ട്രേലിയയെക്കുറിച്ചും ഇവിടത്തെ ആരോഗ്യസംവിധാനത്തെക്കുറിച്ചുമുള്ള ഓണ്‍ലൈന്‍ വിലയിരുത്തലായിരിക്കും. ഓസ്‌ട്രേലിയയുടെ സാംസ്‌കാരിക വൈവിധ്യമായിരിക്കും ഈ ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ രണ്ടാം ഭാഗത്തില്‍ പഠിക്കേണ്ടി വരിക. NMBA രജിസ്‌ട്രേഷന്‍ ലഭിക്കുമ്പോഴായിരിക്കും ഈ രണ്ടാം ഭാഗം പൂര്‍ത്തിയാകുന്നത്.

Source: Getty Images
രജിസ്‌ട്രേഷന്‍ ലഭിച്ച് ജോലിക്കു കയറുമ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനമായിരിക്കും ഓറിയന്റേഷന്റെ മൂന്നാം ഭാഗം പൂര്‍ത്തിയാക്കുന്നത്. ബോര്‍ഡ് നല്‍കുന്ന മാര്‍ഗ്ഗനിര്‌ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും ഇത്.
ബ്രിഡ്ജിംഗ് കോഴ്‌സ് ഇനിയില്ല
ഓസ്‌ട്രേലിയന്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയില്ലാത്ത വിദേശനഴ്‌സുമാര്‍ക്കും മിഡ്-വൈഫുമാര്‍ക്കും നിലവില്‍ രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ പ്രത്യേക കോഴ്‌സുകള്‍ പൂര്‍ത്തിയാക്കണം. ബ്രിഡ്ജിംഗ് പ്രോഗ്രാമുകള്‍ എന്നാണ് അവ അറിയപ്പെടുന്നത്.
എന്നാല്‍ അടുത്ത വര്‍ഷം പകുതിയോടെ ഈ ബ്രിഡ്ജിംഗ് പ്രോഗ്രാമുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്നും NMBA എസ് ബി എസ് മലയാളത്തെ അറിയിച്ചു. ഇതിനു പകരം ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ്‌സ് അഥവാ OBA എന്ന പുതിയ സംവിധാനം കൊണ്ടുവരാനാണ് തീരുമാനിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ യോഗ്യതകള്‍ക്ക് തത്തുല്യ യോഗ്യതകള്‍ ഇല്ലാത്ത വിദേശ നഴ്‌സുമാര്‍ മാത്രമായിരിക്കും ഔട്ട്കം ബേസ്ഡ് അസസ്‌മെന്റ് വിജയിക്കേണ്ടത്.
പ്രധാനമായും വിശകലനശേഷിയും ഓര്‍മ്മശക്തിയുമെല്ലാം പരിശോധിക്കുന്ന കോഗ്നിറ്റീവ് പരീക്ഷയായിരിക്കും ഇതിലെ ഒരു ഘടകം. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി, മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യോത്തരങ്ങളായിട്ടായിരിക്കും ഈ പരീക്ഷ നടത്തുക.
ബിഹേവിയറല്‍ അസസ്‌മെന്റ് എന്നതാണ് ഇതിലെ രണ്ടാമത്തെ ഘടകം. ഓസ്‌ട്രേലിയയില്‍ നഴ്‌സായി ജോലി ചെയ്യുന്നയാള്‍ക്ക് ആവശ്യമായ അറിവും കഴിവുമുണ്ടോ എന്ന പരിശോധിക്കുന്നതിനാണ് ഇത്. വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ നിലവിലുള്ള ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാം (OSCE) എന്ന പരീക്ഷാ സമ്പ്രദായമാണ് ഇതിനായി ഉപയോഗിക്കുന്നത്. OSCE തയ്യാറാക്കാന്‍ ഓസ്‌ട്രേലിയയിലെ പ്രമുഖ സര്‍വകലാശാലകളിലൊന്നായ മൊണാഷ് യൂണിവേഴ്‌സിറ്റിയെ ഈ വര്‍ഷമാദ്യം നഴ്‌സിംഗ് ബോര്‍ഡ് നിയോഗിച്ചിരുന്നു.

Nurse comparing computer medical records to old paper records. Source: Getty images
അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ ഈ പുതിയ പരീക്ഷാരീതി പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും, അതുവരെ ബ്രിഡ്ജിംഗ് പ്രോഗ്രാം തുടരുമെന്നും NMBA അറിയിച്ചു. എന്നാല്‍ മിക്ക സ്ഥാപനങ്ങള്‍ക്കും ഇപ്പോള്‍ ബ്രിഡ്ജിംഗ് കോഴ്‌സ് നടത്താനുള്ള രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയിട്ടില്ല.