Breaking

കാത്തിരിപ്പിന് വിരാമം: ഡിസംബർ 1 മുതൽ സ്‌കിൽഡ് വിസക്കാർക്കും വിദ്യാർത്ഥികൾക്കും ഓസ്‌ട്രേലിയയിൽ എത്താം

ഓസ്‌ട്രേലിയ ഡിസംബർ ഒന്നിന് രാജ്യാന്തര അതിർത്തി തുറക്കും. ഇതോടെ സ്‌കിൽഡ് വിസയിലുള്ളവർക്കും, രാജ്യാന്തര വിദ്യാർത്ഥികൾക്കും ഉൾപ്പടെയുള്ളവർക്ക് രാജ്യത്തേക്ക് തിരിച്ചെത്താമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.

Passengers who travelled on Flight SQ237 from Singapore are seen exiting the international arrivals terminal at Tullamarine Airport in Melbourne.

Passengers who travelled on Flight SQ237 from Singapore are seen exiting the international arrivals terminal at Tullamarine Airport in Melbourne. Source: AAP

ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും നവംബർ ഒന്നിന് രാജ്യാന്തര അതിർത്തി തുറന്നിരുന്നു. എന്നാൽ വിദേശത്തുള്ള ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡന്റ്സിനും, പൗരന്മാർക്കുമാണ് രാജ്യത്തേക്കെത്താൻ കഴിഞ്ഞിരുന്നത്.

ന്യൂ സൗത്ത് വെയിൽസിലേക്ക് കഴിഞ്ഞ ദിവസം രാജ്യാന്തര വിദ്യാർത്ഥികളും എത്തിത്തുടങ്ങി.

ഇതിന് പിന്നാലെയാണ് ഓസ്ട്രേലിയ 20 മാസങ്ങൾക്ക് ശേഷം രാജ്യാന്തര അതിർത്തി തുറക്കുമെന്ന് പ്രഖ്യാപിച്ചത്.

ഡിസംബർ ഒന്ന് മുതൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ സ്‌കിൽഡ് വിസയിലുള്ളവർക്കും, രാജ്യാന്തര വിദ്യാർത്ഥികൾക്കും ഉൾപ്പെടെയുള്ളവർക്ക് ഓസ്‌ട്രേലിയയിലേക്ക് എത്താമെന്ന് ആഭ്യന്തര മന്ത്രി കാരൻ ആൻഡ്രൂസ് അറിയിച്ചു.

കൂടാതെ, താത്കാലിക വർക്കിംഗ് ഹോളിഡേ മേക്കേഴ്‌സ്, പ്രൊവിഷണൽ ഫാമിലി വിസക്കാർ എന്നിവർക്കും രാജ്യത്തേക്കെത്താം.
ഇതോടെ ഡിസംബർ ഒന്ന് മുതൽ വിദേശത്ത് നിന്ന് എത്തുന്നവർ ഇളവുകൾക്കായി അപേക്ഷിക്കേണ്ടതില്ല.
ഈ വിസ സബ്ക്ലാസുകളിൽ ഉള്ളവർക്കാണ് രാജ്യത്തേക്ക് എത്താൻ കഴിയുന്നത്:
australia opens border
Source: Home Affairs
australia opens border
Source: Home Affairs
australia opens border
Source: Home Affairs
ഇവർ വാക്‌സിനേഷൻ പൂർത്തിയാക്കിയെന്നതിന്റെ തെളിവ് ഹാജരാക്കുകയും, യാത്ര ചെയ്യുന്നതിന് മൂന്ന് ദിവസം മുൻപ് പി സി ആർ പരിശോധന നടത്തുകയും വേണം.

യാത്രക്കാർ ഓരോ സംസ്ഥാനത്തിന്റെയും ടെറിട്ടറിയുടെയും ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.

കൊവിഡ് ബാധ രൂക്ഷമായ 2020 മാർച്ചിലാണ് ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി അടച്ചത്. ഇതിന് ശേഷം അടിയന്തര ആവശ്യങ്ങൾക്ക് യാത്ര ചെയ്യാൻ ഇളവുകൾ തേടണമെന്നായിരുന്നു നിർദ്ദേശം. ഇതേതുടർന്ന് നിരവധി പേരാണ് വിദേശത്ത് കുടുങ്ങിക്കിടന്നത്.

ഓസ്‌ട്രേലിയയിലെ വാക്‌സിനേഷൻ നിരക്ക് 80 ശതമാനം ആകുന്നതോടെ രാജ്യാന്തര അതിർത്തി തുറക്കുമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ നേരത്തെ അറിയിച്ചിരുന്നു. 

ഡിസംബർ ഒന്നിന് രാജ്യാന്തര അതിർത്തി തുറക്കുന്നതോടെ ഇളവുകൾക്കായി അപേക്ഷിക്കാതെ തന്നെ വിദേശത്ത് നിന്ന് ആളുകൾക്ക് തിരിച്ചെത്താം. ഇതൊരു നിർണായക നാഴികക്കല്ലാണെന്ന് പ്രധാന മന്ത്രി പറഞ്ഞു.

ഇതിന് പുറമെ, ഓസ്ട്രേലിയൻ വിസയുള്ള വാക്‌സിനേഷൻ പൂർത്തിയാക്കിയ ജപ്പാൻ, ദക്ഷിണ കൊറിയ പൗരന്മാർക്കും ഇളവുകൾ ഇല്ലാതെ രാജ്യത്തേക്കെത്താം.


 


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service