അതിർത്തി തുറക്കാൻ നീണ്ട കാത്തിരിപ്പ്: തീരുമാനം നിരാശാജനകമെന്ന് WA മലയാളികൾ

Members of the public wait to be vaccinated at a COVID-19 mass vaccination clinic in Midland, an eastern suburb of Perth. Source: AAP Image/Richard Wainwright
വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ അതിർത്തി ഈ വർഷം തുറക്കില്ല എന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. സംസ്ഥാനത്തെ രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് 90 ശതമാനമാകുമ്പോൾ മാത്രമായിരിക്കും വെസ്റ്റേൺ ഓസ്‌ട്രേലിയ അതിർത്തി തുറക്കുകയെന്നാണ് പ്രീമിയർ മാർക്ക് മെഗോവൻ പ്രഖ്യാപിച്ചത്. ഓസ് ട്രേലിയയുടെ മറ്റ് പ്രദേശങ്ങൾ നേരത്തെ അതിർത്തി തുറക്കുമ്പോൾ വെസ്റ്റേൺ ഓസ് ട്രേലിയക്കാർക്ക് കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും എന്നത് നിരവധി പേരെ നിരാശരാക്കിയിട്ടുണ്ട്. ചില പ്രതികരണങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share