സ്റ്റുഡന്റ് വിസ തട്ടിപ്പ്: ഓസ്‌ട്രേലിയൻ മൈഗ്രേഷൻ ഏജന്റ്മാരെക്കുറിച്ച് അന്വേഷണം

ഓസ്‌ട്രേലിയയിൽ വിദേശ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ അന്വേഷണം അടുത്തയാഴ്ച ആരംഭിക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. മൈഗ്രേഷൻ ഏജന്റുമാരെയും വിദ്യാഭ്യാസ ഏജൻസികളെയും കുറിച്ചായിരിക്കും അന്വേഷണമെന്ന് ഇതിനു നേതൃത്വം നൽകുന്ന ജോയിന്റ് കമ്മിറ്റി എസ് ബി എസ് സ്പാനിഷിനോട് പറഞ്ഞു.

Elevated view of university students walking up and down stairs

Source: Getty Images

ഓസ്‌ട്രേലിയയിലെത്തുന്ന വിദേശ വിദ്യാർത്ഥികൾ ചൂഷണം ചെയ്യപ്പെടുകയും തട്ടിപ്പുകൾക്ക് ഇരയാവുകയും ചെയ്യുന്നതായും ഇതിൽ പാർലമെൻററി തലത്തിൽ അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സഹ മന്ത്രി അലക്സ് ഹോക് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതേത്തുടർന്നാണ് അന്വേഷണം നടത്താൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി രൂപീകരിച്ച  ജോയിന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ഓൺ മൈഗ്രേഷൻ ജൂൺ 27 ന് ആദ്യം പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കുന്നതിനു വേണ്ടി സിറ്റിംഗ് നടത്തുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.

ഓട്രേലിയയിലെ മൈഗ്രേഷൻ ഏജന്സികളുടെ കാര്യക്ഷമത ആണ് ആദ്യം അന്വേഷിക്കുക. റജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന മൈഗ്രേഷൻ ഏജൻസികളെയും, രാജ്യത്തേക്ക് നിയമവിരുദ്ധമായി കുടിയേറ്റം നടത്തുന്ന വിദ്യാഭ്യാസ ഏജൻസികളെയും ലക്ഷ്യമിട്ടാണ് അന്വേഷണത്തിന്റെ ആദ്യ പടി.

വിദേശ വിദ്യാർത്ഥികളെ ഓട്രേലിയയിലേക്കെത്തിക്കാൻ വിദ്യാഭ്യാസ ഏജൻസികളും നല്ലൊരു ശതമാനം പങ്ക് വഹിക്കുന്നതായാണ് റിപ്പോർട്ടുകൾ. 2017 ൽ മാത്രം 624,000 വിദേശ വിദ്യാർത്ഥികളാണ് വിദ്യാഭ്യാസ ഏജൻസികൾ മുഖേന പഠനത്തിനായി ചേർന്നിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഇത്തരം ഏജൻസികൾ നടത്തുന്ന തട്ടിപ്പുകളുടെ സ്വഭാവവും മറ്റ് നിയമ ലംഘനങ്ങളും അന്വേഷണത്തിൽ ഉൾപ്പെടും.

 

അന്വേഷണത്തിന്റെ ഭാഗമായി ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെ എണ്ണവും ഇവർ നടത്തുന്ന തട്ടിപ്പുകളുടെ രീതികളും ഇപ്പോൾ അന്വേഷണ കമ്മിറ്റി ശേഖരിച്ചു വരുന്നു.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ആഭ്യന്തര വകുപ്പ് മാത്രമാകും ഇതിൽ സാക്ഷിയാവുക.

അന്വേഷണം പൂർത്തിയാകുന്നതോടെ ലൈസെൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മൈഗ്രേഷൻ ഏജന്റുമാരെ കണ്ടെത്തുകയും അവരുടെ പ്രവർത്തനം ഇല്ലാതാക്കുകയും ചെയ്യുക എന്ന ശുപാർശകൾ സർക്കാരിന് സമർപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മിറ്റി ചെയർമാൻ ജേസൺ വുഡ് എസ് ബി എസ് സ്പാനിഷിനോട് പറഞ്ഞു.

ഇതേതുടർന്ന്  സ്വകാര്യ, പൊതു മേഖല സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ശുപാർശകൾ കഷ്ണിച്ചിരുന്നു. നിലവിൽ കോമ്മൺവെൽത് ഓംബുഡ്സ്മാൻ, ദി എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് ഡിപ്പാർട്മെന്റ്  ഓഫ് ഓസ്ട്രേലിയ, ദി ഓസ്‌ട്രേലിയൻ സ്‌കിൽസ് ക്വാളിറ്റി അതോറിറ്റി  (ASQA) തുടങ്ങി 34 സംഘടനകളാണ് ശുപാർശകൾ സമർപ്പിച്ചിരിക്കുന്നത്.

ജോയിന്റ് കമ്മിറ്റി സിഡ്നിയിലും മെൽബണിലും ജൂലൈ പകുതിയോടെ പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കുന്നതിനു വേണ്ടി സിറ്റിംഗ് നടത്തും. എന്നാൽ ഏതു ദിവസമായിരിക്കും ഇതെന്ന് തീരുമാനമായിട്ടില്ല.


2 min read

Published

Updated

By Natalia Godoy




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now