ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നാലു ദിവസത്തെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനവേളയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫെഡറല്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.
ഇതേക്കുറിച്ച് പഠിച്ച ഓസ്‌ട്രേലിയയുടെ മുന്‍ വിദേശ-വാണിജ്യകാര്യ (DFAT) സെക്രട്ടറിയും, ഇന്ത്യയിലേക്കുള്ള സ്ഥാനപതിയുമായിരുന്ന പീറ്റര്‍ വര്‍ഗ്ഗീസ് നേരത്തേ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. An India Economic Strategy to 2035: Navigating from Potential to Delivery എന്ന ഈ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ചയില്‍ ഈ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു.
ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തിന്റെ ഭാവി ശക്തമാക്കുന്ന മാര്‍ഗ്ഗരേഖ എന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ഈ റിപ്പോര്‍ട്ടിനെ വിശേഷിപ്പിച്ചത്.

Mr Peter Varghese Source: Supplied
ലോകത്ത് ഏ്റ്റവുമധികം വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റേതു വിപണിയെക്കാളും കൂടുതല്‍ സാധ്യതകള്‍ അടുത്ത 20 വര്‍ഷത്തില്‍ ഓസ്‌ട്രേലിയന്‍ ബിസിനസുകള്‍ക്ക് ഇന്ത്യയിലുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പീറ്റര്‍ വര്‍ഗീസ് ശുപാര്‍ശ ചെയ്ത 20 നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുന്നതായി വാണിജ്യമന്ത്രി സൈമന്‍ ബര്‍മിംഗ്ഹാമും വ്യക്തമാക്കി.
ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലും, പത്തു മേഖലകളിലും ശ്രദ്ധ ചെലുത്തണം എന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.
10 സംസ്ഥാനം; 10 മേഖല
മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക, തമിഴ്‌നാട് തുടങ്ങിയ പത്തു സംസ്ഥാനങ്ങളിലായിരിക്കും ഓസ്‌ട്രേലിയ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കേരളം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല.
മറ്റു സംസ്ഥാനങ്ങളിലും അവസരങ്ങള്‍ ഉണ്ടാകുമെങ്കിലും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് ഈ പത്തു സംസ്ഥാനങ്ങള്‍ക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാഭ്യാസം, കാര്‍ഷികവ്യവസായം, വിനോദസഞ്ചാരം, ഊര്‍ജ്ജം, ആരോഗ്യം തുടങ്ങിയ പത്തു മേഖലകളാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
You May Like it:

കേരളം മുതല്‍ കാന്‍ബറ വരെ - മലയാളികള്‍ക്ക് അഭിമാനമായ കുടിയേറ്റകഥ
സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതിയും, സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനുള്ള സന്നദ്ധതയും കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കിയതെന്ന് പീറ്റര്‍ വര്‍ഗീസ് എസ് ബി എസിനോട് വ്യക്തമാക്കിയിരുന്നു.
ആദ്യഘട്ടമായി അഞ്ചു കരാറുകള്‍
2035 ലക്ഷ്യമിട്ടുള്ള ഈ രൂപരേഖ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി അഞ്ചു കരാറുകള്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി സ്‌കോട്ട് മോറിസനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഈ കരാറുകള്‍ ഒപ്പുവച്ചത്.
കരാറുകള്‍ ഇവയാണ്.
Agreement between the Government of India and the Government of Autsralia for cooperation in the area of disabiltiy and to deliver services to the differentlyabled.
2. Agreement between Invest India and Autsrade to facilitate bilateral investment.
3. Agreement between the Cetnral Mine Planning and Design Institute, based in Ranchi and the Commonwealth Scientific and Research Organisation, based in Canberra, to foster scientific collaboration and innovation.
4. Agreement between the Acharya NG Ranga Agricultural Universtiy, Guntur and the Universtiy of Western Autsralia, Perth, for cooperation in agricultural research and education.
5. Joint Ph.D. agreement between the Indraprastha Institute of Information Technology, Delhi and the Queensland Universtiy of Technology, Brisbane.