അവശ്യസാഹചര്യങ്ങളിൽ ICUവിലേക്ക് നിയോഗിക്കാനായി പതിനായിരക്കണക്കിന് നഴ്സുമാരെ സജ്ജരാക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.
20,000 രജിസ്റ്റേർഡ് നഴ്സുമാർക്ക് ഇതിനായി പ്രത്യേക ഓൺലൈൻ പരിശീലനം നൽകുമെന്ന് രാജ്യത്തെ ചീഫ് നഴ്സിംഗ് ഓഫീസർ ആലിസൻ മക്മില്ലൻ പ്രഖ്യാപിച്ചു.
സർക്കാർ ചെലവിലായിരിക്കും ഈ പരിശീലനം നൽകുക. 4.1 മില്യൺ ഡോളറാണ് ഇതിനായി നീക്കിവയ്ക്കുന്നത്.
വെന്റിലേറ്ററുകൾ ഘടിപ്പിക്കുന്നത് ഉൾപ്പെടെ, ICUവിലെ നടപടിക്രമങ്ങൾ ഈ ഓൺലൈൻ കോഴ്സിലൂടെ പഠിക്കാൻ കഴിയും. നേരിട്ട് കോഴ്സ് ചെയ്യുന്നതുപോലെ തന്നെ നഴ്സുമാരെ സജ്ജരാക്കാൻ ഓൺലൈൻ കോഴ്സിന് കഴിയുമെന്നും ആലിസൻ മക്മില്ലൻ പറഞ്ഞു.
ഇത്തരം പരിശീലനരംഗത്ത് 25 വർഷത്തെ പരിചയമുള്ള സ്ഥാപനത്തെയാണ് പരിശിലീനത്തിനായി നിയോഗിക്കുന്നതെന്നും ചീഫ് നഴ്സിംഗ് ഓഫീസർ അറിയിച്ചു.
മൂന്നു ഭാഗങ്ങളായായിരിക്കും കോഴ്സ് നടക്കുന്നത്. 40 മണിക്കൂറാണ് ആകെ പഠനസമയം. ഓരോരുത്തരുടെയും തൊഴിൽ പരിചയത്തിന് അനുസൃതമായിട്ടായിരിക്കും കോഴ്സ് പൂർത്തിയാക്കാൻ എത്ര സമയമെടുക്കും എന്ന് തീരുമാനിക്കുന്നത്.
വെബിനാറുകളും, ഓൺലൈൻ ക്ലാസുകളും, ക്വിസുകളും ഉൾപ്പെടെയായിരിക്കും പരിശീലനം.
കൂടുതൽ നഴ്സുമാരെ സജ്ജരാക്കാൻ മറ്റു പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തിടെ വിരമിച്ച 40,000 ഓളം നഴ്സുമാരെയും ഡോക്ടർമാരെയും തിരികെ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിരുന്നു.
നഴ്സിംഗ് വിദ്യാർത്ഥികൾക്ക് കെയറർ മേഖലയിൽ ജോലി ചെയ്യുന്നതിനുള്ള സമയനിയന്ത്രണങ്ങളും നീക്കി