വിക്ടോറിയയിലും വടക്കൻ ക്വീൻസിലൻഡിലും പടർന്നു പിടിച്ചിരിക്കുന്ന ഫ്ലെഷ് ഈറ്റിംഗ് ബാക്ടീരിയയെ (ബുറൂളി അൾസർ) പ്പറ്റി കൂടുതൽ പഠിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി 1.5 മില്യൺ ഡോളർ ഫെഡറൽ സർക്കാർ വകയിരുത്തി.
2016 ൽ വിക്ടോറിയയിൽ 182 പേരെ ഈ അസുഖം ബാധിച്ചപ്പോൾ 2017 ൽ ഇത് 275 ആയി കൂടി. ഈ വർഷം ഇതുവരെ മുപ്പതോളം പേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളിലേക്ക് അസുഖം പടരാനുള്ള സാധ്യതകൾ വളരെ ഏറെയാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രധാനമായും കൊതുകുകടിയിലൂടെയാണ് ഈ രോഗം പടരുന്നതെന്ന് ഇതേപ്പറ്റി പഠനം നടത്തിയ മെൽബൺ യൂണിവേഴ്സിറ്റി പ്രൊഫെസ്സർ ആയ റ്റിമ് സ്റ്റിനെർ കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ തുകയുടെ ഒരു ഭാഗം വിക്ടോറിയൻ തീരപ്രേദേശങ്ങളിലെ കൊതുകുകളെ കൊന്നൊടുക്കാൻ ആയിരിക്കും ഉപയോഗിക്കുക.
മനുഷ്യമാംസം തിന്നുന്ന ഈ ബാക്റ്റീരിയയെക്കുറിച്ചും ഇവ ബാധിക്കാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കൂടുതൽ അറിയാൻ