ഓരോ മേഖലയിലും എന്തെല്ലാം പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമായി പ്രഖ്യാപിച്ചാണ് ഓസ്ട്രേലിയയിലെ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്.
പദ്ധതികൾക്ക് എത്രത്തോളം ചെലവു വരും എന്നും, അത് എങ്ങനെ കണ്ടെത്തും എന്നും തെരഞ്ഞെടുപ്പിന് മുമ്പു തന്നെ പ്രമുഖ പാർട്ടികളെല്ലാം പ്രഖ്യാപിക്കാറുമുണ്ട്.
ഈ പദ്ധതികളും, അതിന്റെ ചെലവുമെല്ലാം കണക്കിലെടുത്താണ് പല വോട്ടർമാരും ആർക്ക് വോട്ടു ചെയ്യണമെന്ന് അവസാന നിമിഷങ്ങളിൽ തീരുമാനിക്കുന്നത്.
അഭിപ്രായവോട്ടെടുപ്പുകളിലൊന്നും പ്രതിഫലിക്കാത്ത ഈ വോട്ടുകളാകും ബാലറ്റ് പേപ്പറിലെ വിധി നിർണ്ണയിക്കുന്നതും.
പുതിയ സർക്കാരിന് നേതൃത്വം നൽകാനായി മത്സരരംഗത്തുള്ള രണ്ടു പ്രമുഖ പാർട്ടികളുടെ – ലേബറിന്റെയും ലിബറലിന്റെയും- ഏറ്റവും പ്രധാന നയപരിപാടികളാണ് ഇവിടെ താരതമ്യം ചെയ്യുന്നത്.
കാലാവസ്ഥാ വ്യതിയാനവും, സ്ത്രീ സുരക്ഷയും, അടിസ്ഥാന സൗകര്യവികസനവും ഉൾപ്പെടെ മറ്റു നിരവധി വിഷയങ്ങളിലും ഇരു പാർട്ടികളും പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്.
അവ പൂർണമായി പാർട്ടികളുടെ വെബ്സൈറ്റിൽ നിന്ന് അറിയാം
ലിബറൽ നയങ്ങൾ ലേബർ നയങ്ങൾ
കുടിയേറ്റത്തിൽ എന്തു മാറ്റം വരും?
പാർട്ടികളുടെ തെരഞ്ഞെടുപ്പ് നയപ്രഖ്യാപനത്തിൽ കുടിയേറ്റം എന്ന വിഷയം വിശദമായി ഉൾപ്പെടുത്താറില്ല.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തും, അതിനു മുമ്പുമെല്ലാം നേതാക്കൻമാർ കുടിയേറ്റത്തെക്കുറിച്ച് നിലപാട് പ്രഖ്യാപിക്കാറുണ്ട്.
ഇരു പാർട്ടികളും ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്ന പ്രധാന നിലപാടുകൾ ഇങ്ങനെയാണ്.
വോട്ടെണ്ണലിന്റെ വിശദാംശങ്ങൾ SBS മലയാളത്തിൽ
വോട്ടെടുപ്പ് ദിവസമായ മേയ് 21 ശനിയാഴ്ച, വൈകിട്ട് ആറു മണി മുതൽ വോട്ടെണ്ണൽ തുടങ്ങും.
അപ്പോൾ മുതൽ എസ് ബി എസ് മലയാളം വെബ്സൈറ്റിലും, ഫേസ്ബുക്ക് പേജിലും വോട്ടെണ്ണലിന്റെ വിശദാംശങ്ങൾ നൽകുന്നുണ്ടാകും.
സാങ്കേതികതകളും, സങ്കീർണ്ണതകളും നിറഞ്ഞതാണ് വോട്ടെണ്ണൽ രീതിയെങ്കിലും, അത് ഏറ്റവും ലളിതമായി, മലയാളത്തിൽ എത്തിക്കുകയാകും എസ് ബി എസ് മലയാളം.