വിക്ടോറിയയിലെ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുക, ആശുപതികളിലെ അപകടങ്ങൾ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിക്ടോറിയൻ ക്ലിനിക്കൽ കൗൺസിലിൽ രൂപീകരിച്ചിരിക്കുന്നത്.
ആരോഗ്യമേഖലയിൽ ലേബർ സർക്കാർ നടപ്പാക്കുന്ന പരിഷ്കരണത്തിന്റെ ഭാഗമാണ് ഇത് .
കൗൺസിലിലേക്ക് തെരഞ്ഞെടുത്തിരിക്കുന്ന 60 അംഗങ്ങളിൽ ഒരാളാണ് മലയാളിയായ ഡോ സജീവ് കോശി.
2016 -ൽ ഓസ്‌ട്രേലിയയിലെ ഉന്നത ദേശീയ പുരസ്‌കാരമായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയയ്ക്ക് അര്‍ഹനായിരുന്നു മെല്‍ബണ്‍ സ്വദേശിയായ ഇദ്ദേഹം .
റോയൽ മെൽബൺ ആശുപതിയിലെ എൻഡോഡോന്റിക്‌സ്- പ്രോസ്ത്തോഡോണ്ടിക് വിഭാഗം സ്പെഷ്യലിസ്റ് ആക്ടിങ് ഹെഡ് ആണ് ഡോ കോശി.