ജീവിത ചിലവ് വർധിച്ചതിൽ നട്ടം തിരിയുന്ന ഓസ്‌ട്രേലിയക്കാരെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്താൻ പോകുകയാണ് ജൂലൈ മാസത്തിൽ പ്രാബല്യത്തിൽ വരുന്ന വൈദ്യുതി നിരക്ക് വർധന.
ഗാർഹീക ഉപയോഗത്തിനുള്ള വൈദ്യുതിക്ക് 25 ശതമാനത്തോളം നിരക്ക് വർധനവാണ് വരാൻ പോകുന്നത്.
ചെറുകിട കച്ചവടക്കാർക്ക് 14 മുതൽ 29 ശതമാനം വരെയും വർധനവുണ്ടാകും.
തണുപ്പ് കാലത്തെ വൈദ്യുതിയുടെ അധിക ഉപയോഗം കൂടിയാകുമ്പോൾ കറന്റ് ബില്ലിലെ വർധന ഉപഭോക്താക്കളെ രൂക്ഷമായി ബാധിക്കും.
എന്തുകൊണ്ടാണ് നിരക്ക് കൂടുന്നത് ?
ഓസ്‌ട്രേലിയയുടെ എനർജി റെഗുലേറ്റർ നിശ്ചയിച്ചിരിക്കുന്ന വൈദ്യുതി വിലയിലെ പുതിയ പരിധിയാണ് ബില്ല് കൂടാൻ കാരണം.
ഉയർന്ന ഉപയോഗമാണ് ഊർജ്ജ ഉപയോഗമാണ് ചെറുകിട ഉപഭോക്താക്കളുടെ വൈദ്യുത നിരക്ക് കൂടാൻ കാരണം എന്ന് എനർജി റെഗുലേറ്റർ പറയുന്നു.
ബില്ലുകൾ കുറക്കാൻ സഹായിക്കുന്ന അഞ്ചു പ്രധാന കാര്യങ്ങൾ നോക്കാം.

Source: SBS
1. നിരക്ക് താരതമ്യത്തിന് സര്‍ക്കാര്‍ വെബ്‌സൈറ്റ്
ഓരോ പ്രദേശത്തെയും ചെറുകിട വിതരണക്കാർ നൽകുന്ന വില വിവര കണക്കുകൾ ഓസ്‌ട്രേലിയൻ സർക്കാർ വെബ്സൈറ്റായ 'Energy Made Easy' യിൽ ലഭ്യമാണ്.
ഈ വെബ്‌സൈറ്റിൽ നിങ്ങളുടെ വിവരങ്ങൾ കൊടുത്താൽ പാചകവാതകത്തിനും വൈദ്യുതിക്കും ഓരോ വിതരണക്കാർ നിശ്ചയിച്ചിരിക്കുന്ന വില മനസിലാക്കാൻ സാധിക്കും എന്നാണ് വൈദ്യുതിമേഖലാ വിദഗ്ധന്‍ ആയ പീറ്റര്‍ ജൈല്‍സ്
പറയുന്നത്.
കുറഞ്ഞ നിരക്ക് തരുന്ന ഊർജ്ജ വിതരണക്കാരിലേക്ക് മാറാവുന്നതാണ്.
ഓരോ പ്രദേശത്തും ഉപഭോക്താവില്‍ നിന്ന് ഈടാക്കാവുന്ന വൈദ്യുതി നിരക്കിന് ഓസ്‌ട്രേലിയന്‍ എനര്‍ജി റെഗുലേറ്റര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്.
ഡിഫോള്‍ട്ട് മാര്‍ക്കറ്റ് ഓഫര്‍ എന്നാണ് ഇതിന് പറയുന്നത്. ഈ നിരക്കിന്‍മേല്‍ ഡിസ്‌കൗണ്ട് നല്‍കുകയാണ് വിതരണക്കാര്‍ ചെയ്യുന്നത്.
ഡിസ്‌കൗണ്ട് പരിശോധിച്ച് ഉപഭോക്താവിന് കുറഞ്ഞ നിരക്ക് ഉള്ള വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാകും.
ഇങ്ങനെ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്ന റീടെയ്‌ലറെ തിരഞ്ഞെടുത്ത് അതിലേക്കു മാറുക എന്നുള്ളതാണ് ബില്ല് കുറയ്ക്കാൻ ചെയ്യാവുന്ന ആദ്യ നടപടി.
ഒരേ വിതരണക്കമ്പനിക്കൊപ്പം ദീര്‍ഘനാള്‍
തുടര്‍ന്നാല്‍ ഡിസ്‌കൗണ്ട് നിരക്കുകള്‍ ലഭിക്കാന്‍ സാധ്യത കുറവാണ് എന്നാണ് ഊര്‍ജ്ജവിദഗ്ധന്‍ പീറ്റര്‍ ജൈല്‍സ് പറയുന്നത്.
ചില റീടെയ്‌ലർമാരുടെ ഓഫറുകൾ പ്രകാരം ഒരു വർഷം 350 ഡോളർ വരെ ലഭിക്കാനാകും എന്നും ജൈൽസ് വ്യക്തമാക്കുന്നു.
Worker insulating a house
2. തണുപ്പ് കാലത്തെ എ സി യുടെ ഉപയോഗം
തണുപ്പുകാലത്ത് എ സി യോ ഹീറ്ററോ ഉപയോഗിക്കുന്നത് പതിവാണ്.
എന്നാല്‍ വീടിന്റെ ഇന്‍സുലേഷന്‍ പര്യാപ്തമാണോ എന്ന് പരിശോധിക്കുന്നത് ഉചിതമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാലപ്പഴക്കം മൂലം ഇന്‍സുലേഷന്റെ കാര്യക്ഷമത കുറയാം.
പോർട്ടബിൾ ഹീറ്ററിനേക്കാൾ എ സി യാണ് വൈദ്യുതിക്ഷമത ഉറപ്പാക്കാന് നല്ലത് എന്നാണ് വിദഗ്ധ അഭിപ്രായം.
ജനലുകൾക്കും ഭിത്തിക്കുമിടയിൽ വരുന്ന ചെറിയ വിടവുകൾ തണുപ്പ് വീട്ടിനകത്തേക്ക് കടക്കാന്‍ കാരണമാകുമെന്നും, ഇത് എ സി യുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും ഇവർ പറയുന്നു.

A generic image of a powered light bulb at a residential house on the Gold Coast, Thursday, June 16, 2022. The national electricity market has been suspended as the market operator says it has become impossible to operate within the rules. (AAP Image/Dave Hunt) NO ARCHIVING Source: AAP / DAVE HUNT/AAPIMAGE
3. ബള്‍ബുകള്‍ മാറ്റാം
ഭൂരിഭാഗം വീടുകളിലും ഇപ്പോൾ വൈദ്യുതിക്ഷമത കൂടിയ LED ബൾബുകൾ ആണ് ഉപയോഗിക്കുന്നത്.
എങ്കിലും ചില വീടുകളിൽ ഹാലൊജൻ ലൈറ്റുകളും ഫിലമെന്റ് ലൈറ്റുകളും ഉപയോഗിക്കുന്നുണ്ട്. ഇവ മാറ്റി LED ബൾബുകൾ ഉപയോഗിക്കുന്നത് വൈദ്യുതി ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഊര്‍ജ്ജവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
അതുപോലെ തന്നെ ആവശ്യമില്ലാത്ത സമയങ്ങളിൽ ലൈറ്റുകൾ ഓഫ് ചെയ്യുന്ന ശീലം വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും.

Source: AAP
4. സോളാർ പാനലിന്റെ പരമാവധി ഉപയോഗം
വീടുകളിൽ സോളാർ പാനൽ ഉള്ളവർ അതിനെ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കണം.
സോളാർ ഊർജ്ജം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും പകൽ സമയത്തു തന്നെ ചെയ്തു തീർക്കാം.
വാഷിംഗ് മെഷീൻ, ഡിഷ് വാഷർ, ഡ്രൈയർ മുതലായവ രാത്രിയിൽ ഉപയോഗിക്കുന്നതിനു പകരം പകൽ സമയത്തു സോളാർ എനർജിയിൽ ഉപയോഗിച്ചാൽ വെദ്യുത ബില്ലിൽ വലിയ മാറ്റം ഉണ്ടാക്കാം.
അതുപോലെ തന്നെ 'എനർജി എഫിഷ്യന്റ്' ആയവീട്ടുപകരണങ്ങള്‍ ഉപയോഗിക്കുന്നതും വെദ്യുത ബില്ല് കുറക്കാൻ സഹായിക്കുമെന്ന് പീറ്റര്‍ ജൈല്‍സ് പറയുന്നു.
സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് ഫെഡറല്‍-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി സബ്‌സിഡികളും നല്‍കുന്നുണ്ട്.
ഈ വര്‍ഷത്തെ ഫെഡറല്‍ ബജറ്റിലും ഇതിനായി പുതിയ ഫണ്ടിംഗ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
5. സര്‍ക്കാര്‍ സബ്‌സിഡി
വൈദ്യുതി ഉപഭോക്താക്കള്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ ഫെഡറല്‍-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ എനര്‍ജി കൗണ്‍സില്‍ ചീഫ് എക്‌സിക്യുട്ടീവ് സേറ മക്‌നമാര പറയുന്നു.
ഫെഡറല്‍ ബജറ്റില്‍ പുതിയയായി പ്രഖ്യാപിച്ച സബ്‌സിഡികള്‍ ജൂലൈ മുതല്‍ ലഭിച്ചു തുടങ്ങുമെന്നും അവര്‍ അറിയിച്ചു.
അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്ക് 500 ഡോളര്‍ വരെ വാര്‍ഷിക സബ്‌സിഡി നല്‍കുന്നതിനുള്ള പദ്ധതിയാണ് ഫെഡറല്‍, സംസ്ഥാന, ടെറിട്ടറി സര്‍ക്കാരുകള്‍ ചേര്ന്ന് നടപ്പാക്കുന്നത്.
ഇത് ഒരു പരിധി വരെ സഹായിക്കും എന്നാണ് സേറ മാക്നാമാരാ പറയുന്നത്.
അതോടൊപ്പം, ബില്ലടക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ വിതരണക്കാർ ആശ്വസ പദ്ധതികളുമായി മുന്നോട്ടു വരുന്നുണ്ട്.
ബില്ലടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍, വിതരണക്കാരെ സമീപിച്ചാല്‍ സമയം നീട്ടിനല്‍കുന്നത് ഉള്‍പ്പെടെയുള്ള ആശ്വാസപദ്ധതികള്‍ ലഭ്യമാകുമെന്ന് മക്‌നമാര ചൂണ്ടിക്കാട്ടി.