വൈകിട്ടെന്താ പരിപാടി?
വർക്ക് ഫ്രം ഹോം കഴിഞ്ഞ് ബോറടിക്കുമ്പോൾ അയൽവീട്ടിലെത്തി അൽപനേരം ഇരിക്കാമെന്ന് പ്ലാനുണ്ടോ.
അല്ലെങ്കിൽ കുടുംബവുമൊത്ത് ഒരു ഡ്രൈവിന് പോകാമെന്നോ, ഉറ്റസുഹൃത്തിന്റെ വീട്ടിൽ ഡിന്നറിന് പോകാമെന്നോ.
ഇന്നുമുതൽ ഇതിൽ എന്തു ചെയ്താലും ആയിരക്കണക്കിന് ഡോളർ പിഴയും, ആറു മാസം വരെ തടവും കിട്ടുന്ന കുറ്റമായിരിക്കും അത്.
Confirmed cases:
- ചൊവ്വാഴ്ച രാവിലെ 12മണി വരെ ഓസ്ട്രേലിയയിൽ 4514 പേർക്ക് രോഗം സ്ഥിരീകരിച്ചു
- ടാസ്മേനിയയിൽ ഒരു മരണം കൂടി. രാജ്യത്ത് ആകെ മരണം 19 ആയി
- NSW – 2032
- വിക്ടോറിയ – 917
- ക്വീൻസ്ലാന്റ് – 743
- സൗത്ത് ഓസ്ട്രേലിയ – 305
- വെസ്റ്റേൺ ഓസ്ട്രേലിയ – 355
- ടാസ്മേനിയ – 69
- ACT – 78
- NT - 15
അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്നും, പൊതു സ്ഥലങ്ങളിൽ രണ്ടു പേരിൽ കൂടുതൽ ഒത്തുചേരരുത് എന്നുമുള്ള നിയമം തിങ്കളാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വന്നു.
താമസിക്കുന്ന സ്ഥലത്തു നിന്ന് പുറത്തിറങ്ങാവുന്നത് താഴെ പറയുന്ന സാഹചര്യങ്ങളിൽ മാത്രമാണ്
- ഭക്ഷണം വാങ്ങുന്നത് പോലുള്ള അടിസ്ഥാന ഷോപ്പിംഗ്
- ജോലിക്കായി – വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയില്ലെങ്കിൽ മാത്രം
- വ്യായാമം ചെയ്യാൻ
- ഡോക്ടറെ കാണാൻ, അല്ലെങ്കിൽ ബന്ധുക്കളെയോ മറ്റോ അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കാൻ
ഈ നിയമം ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷ നൽകാനാണ് വിവിധ സംസ്ഥാനങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
ഇതിനു പുറമേ, ഐസൊലേഷൻ നിയമങ്ങൾ ലംഘിക്കുന്നവർ്ക് നേരത്തേ തന്നെ പ്രഖ്യാപിച്ച ശിക്ഷയും നിലവിലുണ്ട്.
ഓരോ സംസ്ഥാനവും നിയമം നടപ്പാക്കുന്നത് ഇങ്ങനെയാണ്
അത്യാവശ്യകാര്യങ്ങൾക്കല്ലാതെ താമസസ്ഥലത്തിന് പുറത്തിറങ്ങുന്നവർക്ക് പരമാവധി 11,000 ഡോളർ വരെ പിഴയും ആറു മാസം വരെ തടവും നൽകാമെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ വ്യക്തമാക്കി.
രണ്ടുപേരിൽ കൂടുതൽ ഒത്തു ചേർന്നാൽ അവിടെവച്ച് തന്നെ 1,000 ഡോളർ പിഴ നൽകാനാണ് സർക്കാർ തീരുമാനം. സ്ഥാപനങ്ങൾക്ക് 5000 ഡോളർ വരെ പിഴ നൽകും.
വിക്ടോറിയയിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഉടനടി 1652 ഡോളർ പിഴയീടാക്കാനാണ് വ്യവസ്ഥ. ബിസിനസുകൾക്ക് ഇത് 9913 ഡോളറാണ്.
വീട്ടിനുള്ളിൽ പോലും പുറത്തു നിന്നുള്ളവർക്ക് നിയന്ത്രണമുണ്ട്. ഒരേ വീട്ടിൽ താമസിക്കുന്നവരല്ലാതെ, പുറത്തു നിന്ന് ആളെത്തിയാൽ “രണ്ടു പേരിൽ കൂടുതൽ ഒത്തുചേരരുത്” എന്ന നിയമത്തിന്റെ ലംഘനമാകും അത്.
വീടിനുള്ളിലെ ഈ നിയന്ത്രണം പിന്തുടരുമെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയറും ഇന്ന് പ്രഖ്യാപിച്ചു.
ഓൺ ദ സ്പോട്ട് പിഴയ്ക്കു പുറമേ, കോടതിമുഖേന കൂടുതൽ കടുത്ത ശിക്ഷ നൽകാനും വിക്ടോറിയയിൽ വ്യവസ്ഥയുണ്ട്.
ക്വീൻസ്ലാന്റിൽ വ്യക്തികൾക്ക് 1334 ഡോളർ ഓൺ-ദ-സ്പോട്ട് പിഴയും, സ്ഥാപനങ്ങൾക്ക് 6672 ഡോളർ പിഴയുമാണ് വ്യവസ്ഥ.
വെസ്റ്റേൺ ഓസ്ട്രേലിയയിൽ 1000 ഡോളറും 5000 ഡോളറും വീതമാണ് പിഴ.
നോർതേൺ ടെറിട്ടറിയിലും ടാസ്മേനിയയിലും പൊലീസിന് പിഴയീടാക്കാൻ അധികാരമുണ്ടാകും. ടാസ്മേനിയയിൽ 750 ഡോളർ മുതൽ 1000 ഡോളർ വരെ പിഴയാണ് പരിഗണനയിൽ.
സൗത്ത് ഓസ്ട്രേലിയയും ACTയും രണ്ടു പേരിൽ കൂടുതല് ഒത്തുകൂടരുത് എന്ന വ്യവസ്ഥയുടെ ലംഘനത്തിന് ശിക്ഷ നൽകില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സൗത്ത് ഓസ്ട്രേലിയയിൽ 10 പേരിൽ കൂടുതൽ ഒത്തുകൂടിയാൽ 1000 ഡോളർ പിഴ കിട്ടാം.
കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട ഓസ്ട്രേലിയയിലെ എല്ലാ വാർത്തകളും เดเดตเดฟเดเต เดตเดพเดฏเดฟเดเตเดเดพเด.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.