മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
ഓസ്ട്രേലിയൻ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ഫേസ്ബുക്ക് ഉടൻ പിൻവലിക്കുമെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബർഗും വാർത്താ വിനിമയ വകുപ്പ് മന്ത്രി പോൾ ഫ്ലച്ചറും അറിയിച്ചു.
വാർത്തകളുമായി ബന്ധപ്പെട്ടേർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ പിൻവലിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചതായി ഇരുവരും വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
ന്യൂസ് മീഡിയ ബാർഗേയിനിംഗ് കോഡിൽ ഭേദഗതി വരുത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി
മീഡിയ ബാർഗേയിനിംഗ് കോഡുമായി ബന്ധപ്പെട്ട് സർക്കാരുമായി കരാറിലെത്തിച്ചേരാൻ കഴിഞ്ഞതിൽ സന്താഷമുണ്ടെന്ന് ഫേസ്ബുക്കും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഫേസ്ബുക് ഓസ്‌ട്രേലിയയെ 'റീഫ്രണ്ട്' ചെയ്യാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് ഫ്രൈഡൻബർഗ് പറഞ്ഞു.
നിർദ്ദിഷ്ട നിയമവുമായി ബന്ധപ്പെട്ട് തങ്ങളുയർത്തിയ ആശങ്കകളിൽ സർക്കാർ ചില ഉറപ്പുകൾ നല്കിയിട്ടുണ്ട്. നിയമവുമായി ബന്ധപ്പെട്ട് ചില ഭേദഗതികൾക്ക് സർക്കാർ തയ്യാറായിട്ടുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു.
ഫേസ്ബുക്കിന്റെ നീക്കത്തെ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്വാഗതം ചെയ്തു. ഓസ്‌ട്രേലിയൻ മാധ്യമങ്ങളുടെ വാർത്തകൾക്ക് പണം നൽകാമെന്ന് ചില മാധ്യമങ്ങളുമായി ഫേസ്ബുക് ധാരണയിലെത്തിയതായും മോറിസൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഫേസ്ബുക്കിന്റെ ഈ നടപടി ഓസ്‌ട്രേലിയൻ സർക്കാരിന്റെ അടിയന്തര സേവനങ്ങളുടെ പേജുകളെയും ബാധിച്ചിരുന്നു. എന്നാൽ ഇത് പുനഃസ്ഥാപിക്കണമെന്ന് ഫെഡറൽ സർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഈ പേജുകൾ ഫേസ്ബുക് പുനഃസ്ഥാപിച്ചിരുന്നു.
വാർത്തകൾക്ക് നിരോധനം ഏർപ്പെടുത്തിയ ദിവസം തന്നെ ഫേസ്ബുക്കിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി സ്കോട്ട് മോറിസോൺ ഫേസ്ബുക്കിൽ തന്നെ പോസ്റ്റ് ഇട്ടിരുന്നു. ഓസ്‌ട്രേലിയയുമായുള്ള സൗഹൃദത്തെ 'അൺഫ്രണ്ട്' ചെയ്യാനുള്ള ഫേസ്ബുക് നീക്കത്തെ വിമർശിച്ച സ്കോട്ട് മോറിസൺ നിയമനിർമ്മാണവുമായി മുൻപോട്ടു പോകുമെന്നും വ്യക്തമാക്കിയിരുന്നു.
@SBSMalayalam ട്വീറ്ററിലൂടെയും നിങ്ങൾക്ക് വാർത്തകളും വിശേഷങ്ങളും അറിയാം

