SKIP TO MAIN CONTENT

വാർത്താനിരോധനം: ഫേസ്ബുക്കിനെതിരെ ആഞ്ഞടിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഓസ്ട്രേലിയയിൽ നിന്നുള്ള വാർത്തകൾ നിരോധിച്ച ഫേസുക്കിന്റെ നടപടി ദാർഷ്ട്യവും നിരാശാജനകവുമാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വിമർശിച്ചു. നിയമ നിർമ്മാണത്തിന് മുൻപ് പാർലമെന്റിനെ സമ്മർദ്ദത്തിലാക്കനുള്ള നീക്കം അനുവദിക്കില്ലെന്നും മോറിസൺ വ്യക്തമാക്കി.

Prime Minister Scott Morrison speaks to the media at Parliament House in Canberra, on Tuesday, 16 February.
Source: AAP

1 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

ഫേസ്ബുക്കിന്റെ നടപടിക്കെതിരെ ഓസ്‌ട്രേലിയൻ രാഷ്ട്രീയ നേതാക്കളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഫേസ്ബുക്കിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി ഫേസ്ബുക്കിൽ തന്നെ പോസ്റ്റ് ഇട്ടു.

ഓസ്‌ട്രേലിയയുമായുള്ള സൗഹൃദത്തെ 'അൺഫ്രണ്ട്‌' ചെയ്യാനുള്ള ഫേസ്ബുക് നീക്കത്തെ വിമർശിച്ച സ്കോട്ട് മോറിസൺ നിയമനിർമ്മാണവുമായി മുൻപോട്ടു പോകുമെന്നും വ്യക്തമാക്കി.

വാർത്താ നിരോധനത്തിന്റെ പേരിൽ ആരോഗ്യ-അവശ്യ സേവനങ്ങളുടെ വിവരങ്ങൾ നൽകുന്ന പേജുകൾക്കും നിരോധനം ഏർപ്പെടുത്തിയ നടപടി ദാർഷ്ട്യം നിറഞ്ഞതും നിരാശാജനകവുമാണ്. നിയമനിർമ്മാണം നടക്കുന്നതിന് തൊട്ടു മുൻപ് പാർലമെന്റിനെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫേസ്ബുക്കും ഗൂഗിളും പോലുള്ള വൻ കിട കമ്പനികൾക്ക് ലോകത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞേക്കാം. എന്നാൽ ഇവരാണ് ലോകം ഭരിക്കുന്നതെന്ന് ഇത് കൊണ്ട് അർത്ഥമാകുന്നിലെന്നും മോറിസൺ ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ഫേസ്ബുക്കിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗൂഗിളിന്റെ നടപടിയെ മാതൃകയാക്കണമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് പോസ്റ്റിലൂടെ മോറിസൺ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട മറ്റു ലോകനേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

https://www.sbs.com.au/language/english/podcast/sbs-malayalam

മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകൾക്കും വിശേഷങ്ങൾക്കും SBS മലയാളം വെബ്സൈറ്റ് സന്ദർശിക്കുക 

ഓസ്ട്രേലിയയിലെ കൊറോണവൈറസ്ബാധയെക്കുറിച്ചുള്ള പുതിയ വാർത്തകളും, നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശദാംശങ്ങളും  

എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി 

 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now