‘72 മണിക്കുർ വരെ ഒറ്റപ്പെടാം’: വിക്ടോറിയയിൽ പേമാരിക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ബുധനാഴ്ച്ച മുതൽ വിക്ടോറിയയിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച ഫ്ലാഷ് ഫ്ലഡിങ് ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

flood VICTORIA

A car is seen submerged in flood in Traralgon, Victoria, Thursday, June 10, 2021. Thousands of Victorians have been left without power as wild winds and flooding hit the state. (AAP Image/James Ross) NO ARCHIVING Source: AAP / JAMES ROSS/AAPIMAGE

വിക്ടോറിയയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യയുണ്ടെന്നും, ഈ വർഷത്തെ ഏറ്റവും കഠിനമായ സാഹചര്യമാണ് വ്യാഴാഴ്ച പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഈ ആഴ്ച സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളപ്പൊക്കത്തിന്റെ സാധ്യത കൂടുതലാണെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു.

സമുദ്ര നദീ തീരങ്ങളുടെ അടുത്ത് താമസിക്കുന്നവർ മുൻകരുതൽ എടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ഈ വാരാന്ത്യത്തിൽ അരുവികൾക്കും നദികൾക്കും സമീപം ക്യാമ്പ് ചെയ്യുന്നതും, സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന എമർജൻസി വിഭാഗം നിർദ്ദേശിച്ചു.

ഏതെല്ലാം മേഖലകളിലാണ് പ്രളയസാധ്യത ഉള്ളതെന്ന് മുന്നറിയിപ്പുകൾ നല്കിയിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി. പൊതുജനം ഇത് പരിശോധിച്ച് ഉചിതമായ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

വാച്ച് ആൻഡ് ആക്ട് മുന്നറിയിപ്പുകൾ ഇവിടെയറിയാം.

പ്രളയമുണ്ടാകാൻ സാധ്യതയുള്ള മേഖലയിലുള്ളവർ 72 മണിക്കൂർ വരെ ഒറ്റപ്പെട്ടുപോകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ലാ നീന പ്രതിഭാസത്തിന്റെ മൂന്നാം തരംഗം ഓസ്‌ട്രേലിയുടെ പല ഭാഗങ്ങളിലും ബാധിക്കുന്നുണ്ട്.

ഈ ആഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 20 മുതൽ 50 മിലിമീറ്റർ വരെ മഴ ലഭിക്കാൻ ഇടയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്.


Share

1 min read

Published

Updated

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service