ഓസ്‌ട്രേലിയയില്‍ ഉപയോഗിക്കുന്ന പോളിമര്‍ കറന്‍സി നോട്ടുകളില്‍ പശുവിറച്ചിയുടെയും ആട്ടിറച്ചിയുടെയും കൊഴുപ്പില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ടാലോ (tallow) എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്ന് എന്ന്് നേരത്തേ വ്യക്തമായിരുന്നു.
പോളിമര്‍ നോട്ടുകളില്‍ ടാലോ ഉണ്ടെന്ന വിവരം നേരത്തേ ബ്രിട്ടനിലും വിവാദമായിട്ടുണ്ട്.
നോട്ടുകള്‍ അടുക്കിവയ്ക്കുമ്പോള്‍ തെന്നിപ്പോകുന്നതും, ഘര്‍ഷണം കൊണ്ട് വൈദ്യുതോര്‍ജ്ജം ഉണ്ടാകുന്നതും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ടാലോ ഉപയോഗിക്കുന്നത്.
ഓസ്‌ട്രേലിയയില്‍ ഇനി പുറത്തിറക്കാനിരിക്കുന്ന 20 ഡോളറിന്റെയും 100 ഡോളറിന്റെയും പുതിയ നോട്ടുകളില്‍ ടാലോയുടെ ഉപയോഗം ഒഴിവാക്കണം എന്ന് അമേരിക്ക ആസ്ഥാനമായ യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം എന്ന സംഘടന ആവശ്യപ്പെട്ടു.

Image: Loandesk Source: loandesk
ഇക്കാര്യം ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറോട് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റ് രാജന്‍ സെദ് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ബീഫ് ഉപയോഗിക്കുന്നത് ഹൈന്ദവ വിശ്വാസത്തിന് വിരുദ്ധമാണെന്നും, ഹൈന്ദവ വിശ്വാസ കേന്ദ്രങ്ങളില്‍ ഇതിന് പ്രവേശനം പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബീഫിന്റെ അംശമുള്ള ബാങ്ക് നോട്ടുകളുായി മുന്നോട്ടുപോകുന്നത് ഓസ്‌ട്രേലിയയുടെ ഭാഗത്തു നിന്നുള്ള നിരുത്തരവാദപരമായ നടപടിയാകുമെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തില്‍ റിസര്‍ ബാങ്ക് ഗവര്‍ണര്‍ ഫിലിപ്പ് ലോവിയും, പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും അടിയന്തരമായി ഇടപെടണമെന്നാണ് യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസത്തിന്റെ ആവശ്യം.
ഓസ്‌ട്രേലിയന്‍ കറന്‍സിയിലെ ടാലോയുടെ സാന്നിദ്ധ്യത്തിനെതിരെ പൂര്‍ണ സസ്യാഹാരരീതി (vegan) പിന്തുടരുന്നവരും നേരത്തേ രംഗത്തെത്തിയിരുന്നു.
ഈ ആവശ്യത്തിനോടുള്ള പ്രതികരണം ആരാഞ്ഞ് എസ് ബി എസ് മലയാളം ഓസ്ട്രേലിയൻ റിസർവ് ബാങ്കിനെ ബന്ധപ്പെട്ടിട്ടുണ്ട്.
പ്രതിഷേധം മുമ്പ് ബ്രിട്ടനിലും
നേരത്തേ ബ്രിട്ടനിൽ പുറത്തിറങ്ങിയ അഞ്ചു പൗണ്ടിന്റെ പുതിയ നോട്ടിനെതിരെയും ഹിന്ദു സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു.
ദക്ഷിണയായി അഞ്ചു പൗണ്ടിന്റെ നോട്ടു നൽകുന്നത് മൂന്ന് ക്ഷേത്രങ്ങൾ വിലക്കുകയും ചെയ്തു.
ഇതേത്തുടർന്ന് ഹിന്ദു കൗൺസിൽ യു കെയുടെ മേധാവികളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചർച്ചകൾ നടത്തിയിരുന്നു.