ഇന്ത്യൻ IT രംഗവും NSW ഉം തമ്മിൽ കൂടുതൽ സഹകരണം; പുതിയ പദ്ധതികൾക്ക് ധാരണയായി

IT രംഗത്തുള്ള ഇന്ത്യൻ ബിസിനസുകളും ന്യൂ സൗത്ത് വെയിൽസും തമ്മിൽ കൂടുതൽ പദ്ധതികളിൽ സഹകരണം പ്രഖ്യാപിച്ചു. ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഡൊമിനിക് പെറോറ്റയുടെ ബെംഗളൂരു സന്ദർശനത്തിലാണ് കൂടുതൽ സഹകരണത്തിന് ധാരണയായത്.

Dominic Perrottet

NSW Premier, Dominic Perrottet. Source: AAP / AAP Image/Joel Carrett

ഇന്ത്യൻ IT കമ്പനികളുമായി കൂടുതൽ പദ്ധതികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് ധാരണയായതായി ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഡോമിനിക് പെറോറ്റെ അറിയിച്ചു.

പ്രീമിയർ ഡോമിനിക് പെറോറ്റെ, എന്റർപ്രൈസ്, നിക്ഷേപം, വ്യാപാര മന്ത്രി സ്ഥാനം വഹിച്ചിരുന്ന സ്റ്റുവർട്ട് അയേഴ്‌സ് തുടങ്ങിയവർ ഉൾപ്പെട്ട ഓസ്‌ട്രേലിയൻ സംഘം ഇന്ത്യൻ IT കമ്പനികളുമായി ജൂലൈ അവസാനം ബെംഗളൂരുവിൽ കൂടികാഴ്ച നടത്തിയിരുന്നു.

സ്പേസ് ടെക്നോളജി, edtech, medtech, fintech തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ സാങ്കേതിക കമ്പനികളുമായി കൂടുതൽ സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സന്ദർശനത്തിന് ശേഷം പ്രീമിയർ പെറോറ്റെ പറഞ്ഞു.

ഓസ്‌ട്രേലിയയുടെ ടെക്നോളജി ഹബ്ബാണ് സിഡ്നിയെന്നും, വിദേശ കമ്പനികൾക്ക് ഏഷ്യ-പസിഫിക് മേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന് സിഡ്‌നിയിലെ സൗകര്യങ്ങൾ അവസരമൊരുക്കുമെന്നും സ്റ്റുവർട്ട് അയേഴ്‌സ് പറഞ്ഞു.

ഏതാനും ദിവങ്ങൾക്ക് മുൻപ് സ്റ്റുവർട്ട് അയേഴ്‌സ്, ന്യൂ സൗത്ത് വെയിൽസ് മുൻ ഡെപ്യുട്ടി പ്രീമിയർ ജോൺ ബാരിലാരോയുമായി ബന്ധപ്പെട്ട വിഷയത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി സ്ഥാനം രാജി വച്ചിരുന്നു

ഇന്ത്യ സന്ദർശനത്തിനോട് അനുബന്ധിച്ച് ഇതിനോടകം നാല് പദ്ധതികൾക്ക് ധാരണയായതായി പ്രീമിയർ അറിയിച്ചു.

ഇന്ത്യ ആസ്ഥാനമായുള്ള എച്ച്സിഎൽ ടെക്നോളജീസ് (HCL Technologies) സിഡ്നി ക്വാണ്ടം അക്കാദമിയുമായി (Sydney Quantum Academy) ധാരണാപത്രം ഒപ്പുവച്ചു. സിഡ്‌നി ക്വാണ്ടം അക്കാദമിയുമായി ധാരണയുള്ള സർവകലാശാലകളിലെ ഓസ്‌ട്രേലിയിലുള്ള വിദ്യാർത്ഥികൾക്ക് പദ്ധതിവഴി ഇന്റേൺഷിപ്പിന് അവസരമുണ്ടാകും.

ഏറ്റവും നവീനമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും, ബഹിരാകാശ പദ്ധതികൾക്കും പിന്തുണ നൽകുന്ന IT കമ്പനികൾ തമ്മിൽ പുതിയ ധാരണയിൽ ഒപ്പുവച്ചു. ഡീപ് ടെക്നോളജി വികസിപ്പിക്കുന്ന സ്റ്റാർട്ട് അപ്പുകൾക്കും, ഇടത്തരം ബിസിനസുകൾക്കും ആവശ്യമായ പിന്തുണ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സിഡ്‌നി ടെക് സെൻട്രലിലെ സിക്കാഡ ഇന്നൊവേഷൻസും ബെംഗളൂരു ആസ്ഥാനമായുള്ള Mach33.aero തമ്മിൽ ധാരണയായി.

ബെംഗളൂരു ആസ്ഥാനമായുള്ള ആശുപത്രി ശൃംഖലയായ Cloudnine ആശുപത്രികളുടെ മെറ്റേണിറ്റി പരിശീലന പദ്ധതി ടാംവർത്ത് ആസ്ഥാനമായുള്ള ബർത്ത് ബീറ്റ് എന്ന കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കാൻ ധാരണയായി. ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ Going Global Export Program ന്റെ ഭാഗമായാണ് പദ്ധതി.

സിഡ്‌നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് സയൻസസ് കമ്പനിയും ഗോയിംഗ് ഗ്ലോബൽ എക്‌സ്‌പോർട്ട് പദ്ധതിയുടെ ഭാഗവുമായിട്ടുള്ള SkinDNA, ബെംഗളൂരു-ചെന്നൈ കമ്പനിയായ Kosmoderma Healthcare Private Limitedമായി മൂന്ന് മാസത്തെ ട്രയൽ നടത്തും.

ഇന്ത്യയിലെ IT കമ്പനികളുമായുള്ള സഹകരണത്തിലൂടെ ന്യൂ സൗത്ത് വെയിൽസിലെ സാങ്കേതിക രംഗത്ത് കൂടുതൽ നിക്ഷേപം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് പ്രീമിയർ പെറോറ്റെ വ്യക്തമാക്കി.


Share

2 min read

Published

Updated

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service