2017ല്‍ ഓസ്‌ട്രേലിയ ഡേ ആയ ജനുവരി 26നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
വീട്ടിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യ മേരി ഫ്രീമാനെ കുത്തിക്കൊന്നതായി ഡഗ്ലസ് ഡെറിക് യൂസ്‌റ്റേസ് തന്നെ പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. കോടതിയിലും ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.
ഇത് കണക്കിലെടുത്താണ് ഡഗ്ലസിനെ കോടതി 25 വര്‍ഷം തടവിന് ശിക്ഷിച്ചത്. 20 വര്‍ഷം കഴിഞ്ഞു മാത്രമേ ഇയാള്‍ക്ക് പരോള്‍ ലഭിക്കൂ.
ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ഇ്ന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്യും.
ഓസ്‌ട്രേലിയില്‍ സന്ദര്‍ശക വിസയിലെത്തിയ ഡഗ്ലസ് പരിചയപ്പെട്ട് ദിവസങ്ങള്‍ക്കകം മേരി ഫ്രീമാനോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

Douglas Eustace Source: 7 News
വിവാഹം കഴിഞ്ഞ് വൈകാതെ ഇവര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം തുടങ്ങിയതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
2017 ജനുവരി 26ന് വൈകിട്ട് ഓസ്‌ട്രേലിയ ഡേ പാര്‍ട്ടിക്കിടെ ഡഗ്ലസും മേരിയുമായി തര്‍ക്കമുണ്ടായി.
അടുക്കളയില്‍ നിന്നെടുത്ത നീളമുള്ള കത്തി കൊണ്ട് ഭാര്യയെ പല തവണ ഇയാള്‍ കുത്തി എന്നാണ് കേസ്.
പന്ത്രണ്ട് തവണയാണ് മേരി ഫ്രീമാന് കുത്തേറ്റത്. പത്തു സെന്റിമീറ്റര്‍ നീളമുള്ള ഒരു മുറിവ് അവരുടെ കരള്‍ തുളച്ചുകടന്നിരുന്നു.
സംഭവശേഷം ലാഘവത്തോടെ സിഗരറ്റും വലിച്ചുകൊണ്ടാണ് ഡഗ്ലാസ് ഡാംഡനോംഗ് പൊലീസ് സ്റ്റേഷനിലെത്തി സംഭവം വിവരിച്ചത്.
ഭാര്യയെ ഇനിയും സഹിക്കാൻ കഴിയില്ലായിരുന്നുവെന്നും അതിനാൽ അവളെ കൊന്നുവെന്നും പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നവരോട് ഡഗ്ലസ് പറഞ്ഞതായായിരുന്നു സാക്ഷിമൊഴികൾ.