സിഡ്‌നിയില്‍ ഇന്ത്യന്‍ വംശജര്‍ കൂടുതലായി ജീവിക്കുന്ന പ്രദേശങ്ങളിലൊന്നായ ടൂംഗാബിയിലാണ് മോഷണം നടന്നത്.
തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം എന്നാണ് പൊലീസ് ആരോപിക്കുന്നത്.
ടൂംഗാബിയിലെ ഔറേലിയ സ്ട്രീറ്റില്‍ ഒരു ബാങ്കിനു മുന്നിലെ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിച്ച 89 കാരനാണ് ആക്രമിക്കപ്പെട്ടത്. പണം പിന്‍വലിച്ച ശേഷം റോഡിലൂടെ നടന്ന വൃദ്ധനെ, ഒരു 25കാരന്‍ പിന്നില്‍ നിന്ന് പിടിച്ചുനിര്‍ത്തുകയായിരുന്നു.
വൃദ്ധന്റെ കൈയില്‍ നിന്ന് പണം തട്ടിയെടുത്ത ശേഷം ഇയാള്‍ അവിടെ നിന്ന് ഓടിപ്പോകുകയായിരുന്നുവെന്ന് പൊലീസ് ആരോപിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യന്‍ പൗരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ, ആക്രമണം നടന്നതിന് സമീപത്തുള്ള പോര്‍ട്ടിക്കോ പരേഡിലെ പാര്‍ക്കില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഗ്രാന്‍വില്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാള്‍ക്കുമേല്‍ പിടിച്ചുപറി കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ഇയാളെ പൊലീസ് ഇന്ന് ഫെയര്‍ഫീല്‍ഡ് ലോക്കല്‍ കോടതിയില്‍ ഹാജരാക്കും.