വിറ്റൽസി കൗൺസിലിൽ വ്യാഴാഴ്ച നടന്ന സ്‌പെഷ്യൽ കൗൺസിൽ മീറ്റിങ്ങിലാണ് ടോം ജോസഫിനെ ഡെപ്യൂട്ടി മേയർ ആയി തെരഞ്ഞെടുത്തത്. എതിരില്ലാതെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ടോം ജോസഫ് വ്യാഴാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്തു.
ഡെപ്യൂട്ടി മേയർ ആയിരുന്ന കൗൺസിലർ എമിലിയ സ്റ്റർജോവയുടെ കാലാവധി പൂർത്തിയായപ്പോൾ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു.
ഡെപ്യൂട്ടി മേയർക്കൊപ്പം വിറ്റിൽസി കൗൺസിലിലെ മേയർ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു. തെക്ക് കിഴക്കൻ വാർഡിൽ കൗൺസിലറായിരുന്ന ലോറി കോക്സ് ആണ് മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വിറ്റൽസി കൗൺസിലിലെ നോർത്ത് വാർഡിൽ കൗൺസിലറായിരുന്നു ടോം.
സാധാരണ ഒരു വർഷമാണ് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കാലാവധി. ഇത് പൂർത്തിയാവുന്ന സാഹചര്യത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയാണ് പതിവ്.
കഴിഞ്ഞ വർഷം മരണമടഞ്ഞ വിറ്റൽസി കൗൺസിലിൽ നോർത്ത് വാർഡിൽ കൗൺസിലറായിരുന്ന ജോൺ ബട്ലറുടെ ഒഴിവിലേക്ക് ടോം ജോസഫ് കൗസിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കേരളത്തില്‍ കുട്ടനാട് സ്വദേശിയായ ടോം ജോസഫ് 2006ലാണ് ഓസ്‌ട്രേലിയയിലെത്തിയത്.