ക്വാലാലംപൂരിൽ നിന്നും എത്തിയ 21 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയാണ് പെർത്ത് വിമാനത്താവളത്തിൽ വച്ച് പോലീസ് പിടിയിലായത്. വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയ്ക്കിടെ ഇയാളിൽ നിന്നും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അടങ്ങിയ മൊബൈൽ ഫോൺ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് കണ്ടെടുത്തു.
കുട്ടികൾ ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്ന ഒമ്പത് വീഡിയോ ദൃശ്യങ്ങളും ആറ് ചിത്രങ്ങളുമാണ് ഇയാളിൽ നിന്നും അധികൃതർ കണ്ടെടുത്തതെന്നാണ് റിപ്പോർട്ടുകൾ.
ഇത്തരം ചിതങ്ങളും മറ്റും വിദേശത്ത് നിന്നും രാജ്യത്തേക്ക് കടത്തിയതിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. മാത്രമല്ല ഇയാളുടെ സന്ദർശക വിസ അധികൃതർ റദ്ദാക്കുകയും ചെയ്തു.
10 വര്ഷം തടവും 525,000 ഡോളറും ആണ് ഈ കുറ്റത്തിന് ഓസ്ട്രേലിയ നൽകുന്ന ശിക്ഷ.
വിദേശത്തു നിന്നും നിരവധി പേരാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി രാജ്യത്തേക്കെത്തുന്നതെന്നും ഇത് ആശങ്കാജനകമാണെന്നും ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സ് റീജിയണൽ കമാണ്ടർ റോഡ് ഒ’ ഡോണൽ പറഞ്ഞു.
ഈ വര്ഷം ജൂണിൽ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണുമായി പെർത്ത് വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇന്ത്യൻ വംശജനെ ഓസ്ട്രേലിയൻ സർക്കാർ നാട് കടത്തിയിരുന്നു . സിംഗപ്പൂരിൽ നിന്നും ടെംപോററി സ്‌കിൽഡ് ഗ്രാജുവേറ്റ് വിസയിലാണ് 30 കാരൻ പെർത്തിലെത്തിയത്.