തെക്ക്-പടിഞ്ഞാറൻ മെൽബണിലെ വെറിബീയിൽ വച്ച് ഇന്ത്യൻ വിദ്യാർത്ഥിനിയായ രുപീന്ദർ കൗർ ആണ് ആക്രമണത്തിനിരയായത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. ടാർനെറ്റിലുള്ള ഒരു 14 കാരിക്കും ഹോപ്പർസ് ക്രോസ്സിംഗിലുള്ള ഒരു 15 കാരിക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അശ്രദ്ധയോടെ ഒരാളെ മുറിവേൽപ്പിച്ചു എന്ന കുറ്റമാണ് ഇരുവർക്കും എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഇതിൽ 14 കാരിയെ ജാമ്യത്തിൽ വിടുകയും, പിന്നീട് കോടതിയിൽ ഹാജരാകാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ 15 കാരിയായ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വെറിബീ പ്ലാസക്ക് സമീപത്തെ ബസ് സ്റ്റോപ്പിൽ സുഹൃത്തിനൊപ്പം ബസ് കാത്തു നിൽക്കുന്നതിനിടെ ഇക്കഴിഞ്ഞ മെയ് 27ന്, ഒരു സംഘം ചെറുപ്പക്കാർ തന്നെ വംശീയമായി അധിക്ഷേപിക്കുകയും സുഹൃത്തിന്റെ മുഖത്തേക്ക് തുപ്പുകയും ചെയ്തുവെന്നാണ് രുപീന്ദറിന്റെ ആരോപണം.
പിന്നീട് ഹോപ്പർസ്ക്രോസ്സിംഗിലേക്ക് പോകാനായി ബസിൽ കയറിയെങ്കിലും, ഈ സംഘത്തിലുള്ള ഒരു സ്ത്രീയും ഈ ബസിൽ കയറുകയും, കുടിച്ചുകൊണ്ടിരുന്ന ശീതളപാനീയം രുപീന്ദറുടെ മുഖത്തേക്ക് ഒഴിക്കുകയും ചെയ്തു.
മാത്രമല്ല, ഇവരുടെ തലയ്ക്കും നെഞ്ചിനും ഇടിയ്ക്കുകയും തൊഴിക്കുകയും ചെയ്തുവെന്നും രുപീന്ദർ ആരോപിച്ചിരുന്നു.
രുപീന്ദറുടെ അഭ്യർത്ഥനപ്രകാരം ബസ് ഡ്രൈവർ പോലീസിനെ വിളിച്ചു. പോലീസ് എത്തുന്നതിന് മുൻപ് അക്രമികൾ ബേസിൽ നിന്നിറങ്ങി രക്ഷപ്പെട്ടുവെന്നാണ് ഇവർ പറയുന്നത്.
ആക്രമണത്തിൽ ഇവർക്ക് നേരിയ മുറിവേറ്റതായി പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഡോക്ടറെ സമീപിച്ച രുപീന്ദറിനോട് കൊറോണ പരിശോധന എടുക്കാൻ നിർദ്ദേശം നൽകി. ഈ സമയം വളരെ സമ്മർദ്ദം നിറഞ്ഞതായിരുന്നുവെന്ന് രുപീന്ദർ എസ് ബി എസ് പഞ്ചാബിയോട് പറഞ്ഞു.
വംശീയമായ അക്രമങ്ങളും അധിക്ഷേപങ്ങളും അനുവദനീയമല്ലെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ തങ്ങൾ ഗൗരവമായി തന്നെ കണക്കാക്കുമെന്നും പോലീസ് അറിയിച്ചു.
ഇത്തരത്തിലുള്ള സംഭവങ്ങൾ നേരിടുന്നവർ പോലീസിൽ അറിയിക്കണമെന്നും വിക്ടോറിയ പോലീസ് അറിയിച്ചു.
Anyone with information is asked to contact Crime Stoppers on 1800 333 000 or report anonymously online at www.crimestoppersvic.com.au.
People in Australia must stay at least 1.5 metres away from others. Find out what restrictions are in place for your state or territory.
Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at http://www.sbs.com.au/coronavirus