SKIP TO MAIN CONTENT

ജനങ്ങള്‍ ഏറ്റവുമധികം കടബാധ്യതയില്‍ ജീവിക്കുന്ന രണ്ടാമത്തെ രാജ്യം ഓസ്‌ട്രേലിയയെന്ന് റിപ്പോര്‍ട്ട്

ലോകത്ത് ഏറ്റവുമധികം ഗാര്‍ഹിക കടമുള്ള രണ്ടാമത്തെ രാജ്യമാണ് ഓസ്‌ട്രേലിയ എന്ന് രാജ്യാന്തര റിപ്പോര്‍ട്ട്.

Australian dollar
Source: Getty Images

1 min read

Published

Updated


Skip to article content

ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് (BIS) ന്റെ റിപ്പോര്‍ട്ടിലാണ് ഓസ്‌ട്രേലിയന്‍ കുടുംബങ്ങളുടെ കടം മറ്റു ഭൂരിഭാഗം രാജ്യങ്ങളെക്കാളും കൂടുതലായി തുടരുകയാണെന്ന് വ്യക്തമായത്.

2019ന്റെ ആദ്യ പാദത്തിലെ കണക്കു പ്രകാരം, GDPയുടെ 119 ശതമാനമാണ് ഓസ്‌ട്രേലിയയിലെ ഗാര്‍ഹിക  സാമ്പത്തിക ബാധ്യത.

സ്വിറ്റ്‌സര്‍ലന്റ് മാത്രമാണ് ഗാര്‍ഹിക കടത്തിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നിലുള്ള രാജ്യം. 130 ശതമാനമാണ് സ്വിറ്റ്‌സര്‍ലന്റില്‍ ഗാര്‍ഹിക കടവും GDPയുമായുള്ള അനുപാതം.

ഇന്ത്യയില്‍ ഇത് 12 ശതമാനം മാത്രമാണ്.

1990ല്‍ ഓസ്‌ട്രേലിയയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോള്‍ ഉള്ള സാഹചര്യത്തേക്കാള്‍ കുടുംബങ്ങളുടെ ശരാശരി കടബാധ്യത മൂന്നിരട്ടിയായി ഉയര്‍ന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

GDPയെ അപേക്ഷിച്ച് രാജ്യങ്ങളുടെ കടബാധ്യത ഇങ്ങനെയാണ്‌

RankCountryRatio
1Switzerland130%
2Australia119%
3Denmark115%
4Netherlands102%
5Canada100%
6Norway100%
7New Zealand94%
8Korea92%
9Sweden88%
46India12%

 

ലഭിക്കുന്ന വരുമാനത്തേക്കാള്‍ 190 ശതമാനം അധികം കടമാണ് ശരാശരി ഓസ്‌ട്രേലിയന്‍ കുടുംബങ്ങള്‍ക്കുള്ളതെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം പുറത്തു വിട്ട കണക്കുകളും ചൂണ്ടിക്കാട്ടുന്നു.

വീടു വാങ്ങുന്നതിനുള്ള ചെലവാണ് സാമ്പത്തിക ബാധ്യത ഇത്രയും ഉയരാന്‍ കാരണമായിരിക്കുന്നത്. വരുമാനത്തിന്റെ 140 ശതമാനം അധികമാണ് വീടിനു വേണ്ടിയുള്ള കടം.

മാത്രമല്ല, പലിശയിനത്തിലും, വായ്പകളുടെ മുതല്‍ തിരിച്ചടയ്ക്കുന്ന ഇനത്തിലും ഏറ്റവുമധികം പണം ചെലവാക്കുന്ന രാജ്യവും ഓസ്‌ട്രേലിയയാണ്.

ഹൗസ്‌ഹോള്‍ഡ് ഡെബ്റ്റ് സര്‍വീസിംഗ് റേഷ്യോ അഥവാ DSR എന്നറിയപ്പെടുന്ന ഈ കണക്കില്‍ നെതര്‍ലാന്റ്‌സ്ിനു തൊട്ടുപിന്നിലാണ് ഓസ്‌ട്രേലിയയുടെ സ്ഥാനം.

15.5 ശതമാനമാണ് മുതല്‍, പലിശ ഇനത്തില്‍ ഓസ്‌ട്രേലിയക്കാര്‍ നല്‍കുന്നത്.

ഇതേക്കുറിച്ച് എ ബി സി നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത 55,000 പേരില്‍ 37 ശതമാനവും ചൂണ്ടിക്കാട്ടിയത്, ഈ സാമ്പത്തിക ബാധ്യത അടച്ചു തീര്‍ക്കാനായി അവര്‍ പ്രയാസപ്പെടുകയാണ് എന്നാണ്.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now