ഓസ്‌ട്രേലിയയിൽ കാട്ടുതീ ബാധിത പ്രദേശങ്ങളിലേക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ട് കായിക രംഗത്തുള്ള നിരവധി പ്രതിഭകൾ ഒരുമിച്ച് കൂടുകയാണ്.
ഇതിന്റെ ഭാഗമായാണ് സച്ചിൻ ഓസ്‌ട്രേലിയയിൽ എത്തിയിരിക്കുന്നത്. ഇന്ത്യൻ താരങ്ങളിൽ സച്ചിന് പുറമെ യുവരാജ് സിങ്ങും ധനസമാഹരണ പരിപാടിയുടെ ഭാഗമായി എത്തിയിട്ടുണ്ട്.
Ponting XI, Warne XI എന്നതാണ് ടീമുകൾ. ഷെയിൻ വോൺ മത്സരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ആദം ഗിൽക്രിസ്റ്റ് ആയിരിക്കും Warne XI നയിക്കുക.
ധനസമാഹരണ മത്സരത്തിൽ റിക്കി പോണ്ടിംഗ് നയിക്കുന്ന ടീമിന്റെ പരിശീലകനെന്ന വേഷമാണ് സച്ചിന്. മുൻ വെസ്റ്റ് ഇൻഡീസ് താരം കോട്നി വാൽഷ് ആണ് Warne XI ടീമിന്റെ പരിശീലകൻ.
ഞായറാഴ്ച്ച മെൽബണിൽ സെയ്ന്റ് കിൽഡയിലുള്ള ജങ്ക്ഷൻ ഓവലിലാണ് മത്സരം. ഉച്ച കഴിഞ് 3.15 നാണ് മത്സരം.
സോഷ്യൽ മീഡിയയിലൂടെയാണ് ഓസ്‌ട്രേലിയുടെ വനിതാ ടീമിലെ എല്ലിസ് പെറി സച്ചിനെതിരെ ബൗൾ ചെയ്യണമെന്ന ആഗ്രഹം അറിയിച്ചത്.
തോളിൽ പരിക്കുണ്ടെങ്കിലും ഓരോവർ കളത്തിലിറങ്ങാൻ തയ്യാറാണെന്ന് സച്ചിനും മറുപടി നൽകി.
46 വയസ്സ് പ്രായമുള്ള സച്ചിൻ ഇന്ന് വീണ്ടും ക്രീസിലിറങ്ങുന്നത് ബുഷ് ഫയർ അപ്പീലിന് ആവേശം പകരുമെന്ന പ്രതീക്ഷയാണ് പെറിക്കുള്ളത്.
പത്ത് ഓവർ വീതമുള്ള മത്സരത്തിലെ ആദ്യ ഇന്നിങ്സിന് ശേഷമുള്ള ഇടവേളയിലായിരിക്കും സച്ചിൻ എല്ലിസ് പെറിയെ നേരിടുക.
സിഡ്‌നിയിൽ നടത്താനിരുന്ന മത്സരം മഴയെ തുടർന്ന് മെൽബണിലേക്ക് മാറ്റുകയായിരിന്നു.
ഞയറാഴ്ച്ച ധനസമാഹരണ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയൻ ടീമും ഇംഗ്ലണ്ട് ടീമും വനിതകളുടെ T20I മത്സരത്തിൽ ഏറ്റുമുട്ടും.