വൈകിട്ട് നാലരയോടെയാണ് മെൽബണിലെ തിരക്കേറിയ ഫ്ളിന്റേഴ്സ് സ്ട്രീറ്റിൽ അതിവേഗതയിലെത്തിയ കാർ ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറിയത്. പതിനാല് പേർക്ക് സംഭവത്തിൽ പരുക്കേറ്റു.
പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
സംഭവം ബോധപൂർവം നടത്തിയ ആക്രമണമാണെന്ന് സംശയിക്കുന്നതായായാണ് വിക്ടോറിയ പൊലീസ് വ്യക്തമാക്കിയത്. എന്നാൽ എന്താണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് വ്യക്തമല്ല.
ആക്രമണത്തിൽ തീവ്രവാദ ബന്ധമെന്തെങ്കിലും ഉണ്ടോ എന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല.
രണ്ടു പേരെ ഇതിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാറിന്റെ ഡ്രൈവറെയും മറ്റൊരാളെയുമാണ് അറസ്റ്റ് ചെയ്തത്.