SKIP TO MAIN CONTENT

മെൽബണിൽ കാണാതായിരുന്ന മലയാളിയെ പൊലീസ് കണ്ടെത്തി

കഴിഞ്ഞ ദിവസം മെൽബണിൽ നിന്നും കാണാതായ കുഞ്ഞുമോൻ മത്തായിയെ പൊലീസ്കണ്ടെത്തി. മെൽബൺറെ പടിഞ്ഞാറൻ പ്രദേശമായ ഹാമിൽട്ടൺ ടൗണിൽ നിന്നും സുരക്ഷിതമായ നിലയിൽ കുഞ്ഞുമോനെ കണ്ടെത്തിയതായി വിക്റ്റോറിയപൊലീസ്അറിയിച്ചു. പൊലീസിന്റെ റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ മൂന്നാം തിയതിയാണ് ഇയാളെ കണ്ടെത്തിയത്.

Victoria Police
Source: Victoria Police

1 min read

Published

Updated

Source: Victoria Police


Skip to article content

ഇക്കഴിഞ്ഞ ഓഗസ്റ് 22 തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് 48 കാരനായ കുഞ്ഞുമോൻ മത്തായിയെ മെൽബണിലെ സ്‌പ്രിങ്‌വെയിലിൽ നിന്നും കാണാതായത്.

വീട്ടിൽ നിന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പുറത്തിറങ്ങിയ അദ്ദേഹത്തെ പിന്നീട് ആരും കണ്ടിട്ടില്ലെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചിരുന്നു . 

എന്നാൽ ഇദ്ദേഹത്തിൻറെ കാർ പിന്നീട് ഡാംഡനോങ് റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് കണ്ടെത്തിയതായി സുഹൃത്തുക്കൾ അറിയിച്ചിരുന്നു എങ്കിലും ഇദ്ദേഹത്തിൻറെ മറ്റു വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.  

കുഞ്ഞുമോൻറെ തിരോധാനത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തിൻറെ ചിത്രവും പൊലീസ് പുറത്തു വിട്ടിരുന്നു.

സ്പ്രിംഗ് വൈലിൽ പ്ലംബറായി ജോലി ചെയ്യുന്നയാളാണ് കുഞ്ഞുമോൻ മത്തായി. കൊല്ലം സ്വദേശിയായ അദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now