SKIP TO MAIN CONTENT

മെൽബണിൽ മലയാളി ഡോക്ടറെ കാണാതായി

മെല്‍ബണിലെ റോവില്ലില്‍ നിന്നും മലയാളിയായ ഡോക്ടറെ കാണാതായി. ടിനു തോമസ് എന്ന 28കാരനെയാണ് കാണാതായിരിക്കുന്നത്.

Tinu Thomas
Source: Victoria Police

1 min read

Published

Updated


Skip to article content

സെപ്റ്റംബർ 14 ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ടിനു തോമസിനെ കാണാതായിരിക്കുന്നത്.

കറുത്ത നിറത്തിലുള്ള ഹുഡ് ടോപ്പും ചാര നിറത്തിലുള്ള ട്രാക്‌സ്യൂട്ട് പാൻറ്സും റബ്ബർ ചെരുപ്പും ആണ് കാണാതായപ്പോൾ ടിനു ധരിച്ചിരുന്നത് എന്നാണു പോലീസ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ പോലീസ് ആശങ്ക അറിയിച്ചിട്ടുണ്ട്. 

1HR2OS എന്ന റജിസ്‌ട്രേഷൻ നമ്പറിലുള്ള  2007 മോഡൽ ചാര നിറത്തിലുള്ള മിത്സുബിഷി 380 സെഡാൻ ആണ് അദ്ദേഹം ഓടിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.

ടിനു തോമസിനെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 03 9764 0996 എന്ന നമ്പറിൽ എത്രയും വേഗം റോവിൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.  ഇതിനായി അദ്ദേഹത്തിൻറെ ചിത്രവും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.

തിരുവല്ല സ്വദേശിയായ ടിനു തോമസ്, ദന്തഡോക്ടറാണ്.

രണ്ടാഴ്ച മുമ്പും മെല്‍ബണില്‍ നിന്ന് ഒരു മലയാളിയെ കാണാതെ പോയിരുന്നു. അന്നു കാണാതായ കുഞ്ഞുമോന്‍ മത്തായിയെ പിന്നീട് പൊലീസ് സുരക്ഷിതമായി കണ്ടെത്തി.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now