SKIP TO MAIN CONTENT

മെല്‍ബണ്‍ കാറപകടം: മലയാളി ബാലൻറെ നില അതീവ ഗുരുതരമായി തുടരുന്നു

മെല്‍ബണില്‍ കാറപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മലയാളി ബാലന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പത്തു വയസുള്ള മലയാളി പെണ്‍കുട്ടി മരിച്ചിരുന്നു.

car crash truganina
Source: Andrew Henshaw/News Corp Australia

1 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

ശനിയാഴ്‌ച അർധരാത്രിയാണ് മെൽബന്റെ പടിഞ്ഞാറൻ പ്രദേശമായ ട്രഗനൈനയിൽ അപകടമുണ്ടായത്. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് കാറിലേക്ക് എതിർവശത്തു നിന്ന് വന്ന ഫോർഡ് ടെറിട്ടറി കാർ ഇടിക്കുകയായിരുന്നു.

അപകടത്തിൽ മലയാളി കുടുംബത്തിലെ പത്തുവയസുകാരി സംഭവസ്ഥലത്തു തന്നെ മരണ മടഞ്ഞിരുന്നു. കുടുംബത്തിലെ മറ്റ് മൂന്ന് പേരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

ഇതിൽ പരുക്കേറ്റ ആൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് റോയൽ ചിൽഡ്രൻസ് ആശുപത്രി വക്താവ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

കുട്ടികളുടെ അച്ഛനും അമ്മയും റോയൽ മെൽബൺ ആശുപത്രിൽ ചികിത്സയിലാണ്. എന്നാൽ ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും റോഡിന് പുറത്തേക്ക് തെറിച്ചപോകുകയും പൂർണമായി തകരുകയും ചെയ്തു.

ഫോർഡ് ടെറിട്ടറി ഓടിച്ചിരുന്ന 41കാരനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല.

പ്ലംപ്റ്റണിലുള്ള മലയാളി കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ വിശദാംശങ്ങൾ മലയാളി സമൂഹം പങ്കുവച്ചെങ്കിലും, ഇപ്പോൾ പേരുവിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്താൻ കഴിയില്ലെന്ന് വിക്ടോറിയ പൊലീസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now