SKIP TO MAIN CONTENT

മാനസികാസ്വാസ്ഥ്യമുള്ള ആളെ വലിച്ചിഴച്ച സംഭവം: മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ

മാനസികാസ്വാസ്ഥ്യമൂലം സഹായം തേടിയ ആളെ പോലീസുകാർ വലിച്ചിഴച്ച് മർദ്ദിച്ച സംഭവത്തിൽ മൂന്ന് പോലീസുകാരെ വിക്ടോറിയ പോലീസ് സസ്‌പെൻഡ് ചെയ്തു. സമാനമായ സംഭവങ്ങളുടെ പേരിൽ നാല് പോലീസുകാരെയാണ് ആകെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

Victoria Police officers suspended over brutality claims
Victoria Police officers suspended over brutality claims Source: SBS

1 min read

Published

Updated


Skip to article content

ഡിസബിലിറ്റി പെൻഷനിലുള്ള ജോൺ എന്ന വ്യക്തിയെ മെൽബണിലെ തന്റെ വീട്ടുമുറ്റത്ത് വെച്ച് പോലീസ് ക്രൂരമായി മർദിച്ചതിന്റെ വിഡിയോ കഴിഞ്ഞ ദിവസം വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ആറ് പോലീസ് ഉദ്യോഗസ്ഥർ ജോണിനെ വളഞ്ഞു വെച്ച് കീഴ്‌പെടുത്തുകയും, ബാറ്റൺ കൊണ്ട് മർദ്ദിക്കുകയും, പെപ്പർസ്പ്രേ അടിക്കുകകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.

ഈ സംഭവത്തിൽ വിക്ടോറിയ പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രൊഫഷണൽ സ്റ്റൻഡേർഡ്‌ കമാൻഡിന്റെ തലവനായ അസിസ്റ്റന്റ് കമ്മിഷണർ ലൂക്ക് കൊർണേലിസ് പോലീസുകാരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

ജോണിനെ മർദ്ദിച്ച വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ സമാനമായ മറ്റു വിഡിയോകളും പുറത്തു വരുകയും ചർച്ചയാവുകയും ചെയ്തിരുന്നു.

ഇതിൽ പ്രെസ്റ്റണിലെ ഒരു ഫാർമസിയിൽ അതിക്രമിച്ചു കടന്നയാളെ അറസ്റ്റു ചെയ്യുന്നതിനിടെ പോലീസുകാർ മർദ്ദിച്ച സംഭവത്തിലെ ഉദ്യോഗസ്ഥനെയും സസ്‌പെൻഡ് ചെയ്തു.

സംഭവങ്ങളെപ്പറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്നും കമ്മീഷണർ മാധ്യമങ്ങളെ അറിയിച്ചു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now