SKIP TO MAIN CONTENT

മലയാളി കുട്ടികളുടെ മരണം: അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

മെൽബണിൽ രണ്ടു മലയാളി കുട്ടികളുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ ഒരാൾക്കു നേരേ പൊലീസ് കേസെടുത്തു. മലയാളി കുടുംബത്തിന്റെ കാറിൽ വന്നിടിച്ച് ഫോർഡ് ടെറിട്ടറി വാഹനത്തിന്റെ ഡ്രൈവർക്കെതിരെയാണ് വിക്ടോറിയ പൊലീസ് കേസെടുത്തത്.

car crash truganina
Source: Andrew Henshaw/News Corp Australia

1 min read

Published

Updated


Skip to article content

ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് മെൽബണിലെ ട്രഗനൈനയിൽ അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തു വന്ന ഫോർഡ് ടെറിട്ടറി, മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസിൽ വന്നിടിക്കുകയായിരുന്നു. 

കൊല്ലം കല്ലുവാതുക്കൽ സ്വദേശി ജോർജ് പണിക്കരും ഭാര്യ മഞ്ജുവും രണ്ടു മക്കളും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 

അപകടത്തെത്തുടർന്ന് പത്തു വയസുള്ള റുവാന ജോർജ്ജ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. 

അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നാലു വയസുകാരൻ ഇമ്മാനുവൽ ജോർജ്ജും തിങ്കളാഴ്ച വൈകിട്ട് മരണത്തിന് കീഴടങ്ങിയിരുന്നു.

കാറോടിച്ചിരുന്ന മഞ്ജു ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. നില മെച്ചപ്പെട്ടതിനെ തുടർന്ന് ജോർജ്ജ് പണിക്കരെ ഡിസ്ചാർജ് ചെയ്തിരുന്നു. 

അപകടത്തിനിടയാക്കിയ ഫോർഡ് ടെറിട്ടറി ഓടിച്ചിരുന്ന 41കാരനെതിരെയാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. മെൽബൺ റോക്ക്ബാങ്ക് സ്വദേശിയാണ് ഇയാൾ. 

മരണകാരണമാകുന്ന രീതിയിൽ വണ്ടിയോടിച്ചു (culpable driving), അശ്രദ്ധമായി വണ്ടിയോടിച്ച് പരുക്കേൽപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

അപകടത്തിൽ പരുക്കേറ്റിരുന്ന ഇയാൾ ഇപ്പോഴും ആശുപത്രയിലാണ്. ഇയാളെ റിമാൻഡിൽ കിട്ടാൻ മെൽബൺ മജിസ്ട്രേറ്റ്സ് കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. 

More to come...


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now