SKIP TO MAIN CONTENT

മലയാളിയായ പീറ്റർ വർഗീസ് ക്വീൻസ്ലാൻഡ് സർവകലാശാല ചാൻസലർ ആയി സ്ഥാനമേറ്റു

വിദേശ വാണിജ്യ കാര്യ സെക്രട്ടറി ആയിരുന്ന പീറ്റർ വർഗീസ് ഇക്കഴിഞ്ഞ ജൂലൈയിലാണ് സ്ഥാനമൊഴിഞ്ഞത്. ഓസ്‌ട്രേലിയൻ സർക്കാരിൽ ഏറ്റവും ഉന്നത സ്ഥാനത്തെത്തിയ മലയാളിയാണ് പീറ്റർ വർഗീസ് ...

Peter varghese
Source: Peter Varghese

1 min read

Published

Updated


Skip to article content

ഓസ്‌ട്രേലിയയിൽ പൊതുഭരണ രംഗത്തെ ഏറ്റവും ഉന്നതമായ പദവികളിൽ ഒന്നായ വിദേശ വാണിജ്യകാര്യ സെക്രട്ടറി സ്ഥാനം 2012 ഡിസംബർ മുതൽ വഹിച്ചിരുന്നത് പീറ്റർ വർഗീസാണ്.. ക്വീൻസ്ലാൻഡ് സർവകലാശാല ചാൻസലർ ആയി നിയമനം ലഭിച്ചതോടെയാണ് അദ്ദേഹം ഈ സർക്കാർ പദവിയിൽ നിന്നും രാജിവച്ചത്.

നേരത്തെ ഇന്ത്യയിലേക്കുള്ള ഓസ്‌ട്രേലിയൻ  ഹൈകമ്മിഷണർ ആയിരുന്നു പീറ്റർ വർഗീസ്. ഈ സ്ഥാനത്തിരിക്കുമ്പോൾ ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വലിയൊരു പങ്ക്  വഹിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ സർക്കാരിൽ ഏറ്റവും ഉന്നത സ്ഥാനത്തെത്തിയ മലയാളിയാണ് പീറ്റർ വർഗീസ് . മല്ലപ്പള്ളിയിലെ നൂഴുമുറി കുടുംബാംഗമായ അദ്ദേഹം,  1964- ൽ കുടുംബത്തോടൊപ്പം വൈറ്റ് ഓസ്‌ട്രേലിയൻ പോളിസി സമയത്താണ്  ഓസ്‌ട്രേലിയയിൽ എത്തിയത്.

പീറ്റർ വർഗീസുമായി എസ് ബി എസ് മലയാളം നടത്തിയ അഭിമുഖങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും കേൾക്കാം ..


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now