Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

മമതാ ബാനർജി മുതൽ വടക്കഞ്ചേരി വരെ: നിലപാടുകൾ തുറന്നുപറഞ്ഞ് എം എ ബേബി

ബി ജെ പിയെ തോൽപ്പിക്കാൻ ആവശ്യമെങ്കിൽ മമതാ ബാനർജിയോട് പോലും കൈകോർക്കുമെന്ന് വ്യക്തമാക്കി സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. നവോദയ ഓസ്ട്രേലിയയുടെ പരിപാടികളിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിലെത്തിയ എം എ ബേബി എസ് ബി എസ് മലയാളം സ്റ്റുഡിയോയിലെത്തി സംസാരിക്കുകയായിരുന്നു.

MA Baby interview
Source: SBS Malayalam

വടക്കഞ്ചേരിക്കെതിരെ നടപടിയെടുക്കാം

നിപ വൈറസ് വിഷയത്തിലുൾപ്പെടെ പുരോഗമന വിരുദ്ധമായ നിലപാടുകളെടുക്കുന്ന സ്വയം പ്രഖ്യാപിത പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കഞ്ചേരിക്കെതിരെ സർക്കാരാണ് ഉചിതമായ നടപടിയെടുക്കേണ്ടതെന്ന് എം എ ബേബി പറഞ്ഞു. എന്നാൽ വടക്കഞ്ചേരിയുടെ പ്രകൃതി ചികിത്സാ മാർഗ്ഗങ്ങളെ താൻ ഇപ്പോഴും പിന്തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

നിപ എന്നൊരു വൈറസ് ഇല്ലെന്നും, രോഗബാധ എന്നു പറയുന്നത് വെറും തട്ടിപ്പ് മാത്രമാണെന്നും പറഞ്ഞുകൊണ്ടായിരുന്നു വടക്കഞ്ചേരി രംഗത്തെത്തിയത്. വടക്കഞ്ചേരിയിൽ നിന്ന് ചികിത്സ തേടിയിട്ടുള്ള നേതാക്കളിൽ ഏറ്റവും പ്രമുഖനാണ് എം എ ബേബി.

മമതയുണ്ട്, ബി ജെ പി ഒഴികെ ആരുമായും

ബി ജെ പിയെ തോൽപ്പിക്കാൻ മറ്റേതു പാർട്ടിയുമായും കൈകോർക്കേണ്ടി വരുമെന്ന് എം എ ബേബി പറഞ്ഞു. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികളുമായി വരെ സഹകരിക്കേണ്ടിവരും. എന്നാൽ അവരെയും നേരിടണം എന്ന തിരിച്ചറിവോടെയായിരിക്കും അത്.

പാർട്ടി നയങ്ങളിൽ ആശയക്കുഴപ്പമില്ല

മതം, മുതലാളിത്തം തുടങ്ങിയ വിഷയങ്ങളിൽ സി പി എം എടുക്കുന്ന നിലപാടുകളിൽ ആശയക്കുഴപ്പമില്ലെന്ന് എം എ ബേബി വ്യക്തമാക്കി. എന്നാൽ ഇക്കാര്യം താഴേത്തട്ടിൽ അറിയിക്കുന്നതിൽ വീഴ്ചകളുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുന്നുണ്ട്. 

Watch Full Video:

ഓസ്ട്രേലിയയിലെ ഇടതുസംഘടനകൾ

വിദേശരാജ്യങ്ങളിലെ മലയാളികൾ ഒരുമിച്ച് വിശാലമായി പ്രവർത്തിക്കണം എന്നാണ് സി പി എമ്മിന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. 

എം എ ബേബി ഓസ്ട്രേലിയയിൽ പങ്കെടുക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ ഇവിടെ അറിയാം...


1 min read

Published

Updated

By ദീജു ശിവദാസ്


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now