2017 ജനുവരി 20 നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. മെൽബൺ നഗരത്തിൽ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മോഷ്ടിച്ച കാറുമായാണ് പ്രതി ജെയിംസ് ഗർഗാസൊലസ് ആളുകളെ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു.
46 വർഷത്തിന് ശേഷം മാത്രമേ ഇയാൾക്ക് പരോളിനായി അപേക്ഷിക്കാൻ കഴിയൂ. അതായത് 74 വയസ്സാകണം ഇയാൾക്ക് ഇനി പുറം ലോകം കാണാൻ.
ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് ഉദാഹരണമാണ് ഇതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് വെയ്‌ൻബർഗ് ശിക്ഷ വിധിച്ചത്.
വാഹനത്തിന്റെ വേഗത കുറയ്ക്കാനോ ആളുകളെ ഇടിക്കുന്നത് ഒഴിവാക്കാനോ ശ്രമിക്കാതെ മനപൂർവ്വമാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്ന് കോടതി പറഞ്ഞു. മാത്രമല്ല മാനസികപ്രശ്നങ്ങൾ മൂലമല്ല മറിച്ച് മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് കുറ്റകൃത്യം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.
ചെയ്ത കുറ്റത്തിൽ പ്രതി ഒട്ടും പശ്ചാത്തപിക്കുന്നില്ലെന്നും മനസിലായതായി കോടതി പറഞ്ഞു.
ജനുവരി 20നു ഉച്ചയ്ക്ക് നഗരത്തിൽ നടന്ന ആക്രമണത്തിൽ പത്തുവയസുള്ള ഒരു പെൺകുട്ടിയും 25 വയസുള്ള യുവാവും 32കാരിയായ യുവതിയും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റവരുടെ കൂട്ടത്തിൽ ഒരു ഇന്ത്യൻ വംശജയും ഉൾപ്പെട്ടിരുന്നു.