2017 ഡിസംബർ 21ന് മെൽബൺ നഗരത്തിലെ എലിസബത്ത് സ്ട്രീറ്‌റിനും സ്വാന്‍സ്റ്റന്‍ സ്ട്രീറ്റിനും ഇടയിലാണ് സംഭവം നടന്നത്. തിരക്കേറിയ വഴിയിലൂടെ റോഡ് മുറിച്ചുകടന്നവരുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറുകയായിരുന്നു.
സംഭവത്തിൽ 83 വയസ്സുള്ള ഒരാൾ മരിക്കുകയും ഒരു ഇൻഡ്യാക്കാരനുൾപ്പെടെ 16 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സെയ്ദ് നൂറി എന്ന 37 കാരനായ അഫ്‌ഗാൻ വംശജന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊലപാതകത്തിനും നിരവധി പേരെ പരിക്കേൽപ്പിച്ചതിനുമാണ് ശിക്ഷ.
വിക്ടോറിയൻ സുപ്രീം കോടതിയിൽ ജസ്റ്റിസ് എലിസബത്ത് ഹോളിങ് വർത്താണ് വ്യാഴാഴ്ച കേസിന്റെ ശിക്ഷ വിധിച്ചത്. ജീവപര്യന്തം ശിക്ഷ ലഭിച്ച സെയ്ദിന് 30 വർഷത്തിന് ശേഷം മാത്രമേ പരോൾ ലഭിക്കുകയുള്ളു.

Source: AAP
സംഭവത്തിൽ കൂടുതൽ ആളുകൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ജസ്റ്റിസ് പറഞ്ഞു. അപകടത്തിൽപെട്ടവർക്ക് നേരിട്ട മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും ജഡ്ജി വിധി പ്രസ്താവത്തിൽ വായിച്ചു.
ഒരാളെ കൊലപ്പെടുത്തിയതിനും 11 പേരെ പരിക്കേൽപ്പിച്ചതിനും അഞ്ച് പേരുടെ ജീവൻ അപകടത്തിലാക്കിയതിനും നൂറി നേരത്തെ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.
.