ലാക്റ്റലിസ് ഓസ്‌ട്രേലിയ എന്ന കമ്പനി വിക്ടോറിയയിലും ന്യൂ സൗത്ത് വെയില്‍സിന്റെ പല ഭാഗങ്ങളിലും വിറ്റഴിച്ച പാലാണ് തിരികെ വിളിച്ചത്.
കോള്‍സ്, വൂള്‍വര്‍ത്ത്‌സ്, IGA എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിറ്റ എട്ടു തരം പാലുകളിലാണ് ഇ-കോളി ബാക്ടീരിയ ബാധ സംശയിക്കുന്നത്. ശുചീകരണ ലായനിയുടെ അംശം ഉണ്ടാകാം എന്ന സംശയത്തെ തുടര്‍ന്ന് ഇതേ കമ്പനിയുടെ പാല്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.
ജൂലൈ രണ്ടു വരെ ഉപയോഗിക്കാം എന്നു ബോട്ടിലുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന പാലാണ് ഇത്തവണ തിരിച്ചുവിളിച്ചത്.
Pauls, Rev, Gippy തുടങ്ങിയ ബ്രാന്റുകളിലുള്ള പാലാണ് ഇവ.
ഇതോടൊപ്പം കോള്‍സ് ബ്രാന്റിലുള്ള രണ്ടു ലിറ്റര്‍ ഫുള്‍ ക്രീം പാലും തിരിച്ചുവിളിച്ചിട്ടുണ്ട്. എന്നാല്‍ വിക്ടോറിയയിലും, ന്യൂ സൗത്ത് വെയില്‍സിലെ ഡെനിലിക്വിന്‍ നോര്‍ത്ത്, ആല്‍ബറി, ആല്‍ബറി നോര്‍ത്ത് എന്നിവിടങ്ങളിലെ കോള്‍സ് എക്‌സ്പ്രസ് സ്‌റ്റോറുകള്‍ വഴി വിറ്റ പാലിന് മാത്രമേ ഇത് ബാധകമാകൂ എന്ന് കമ്പനി അറിയിച്ചു.
കോള്‍സ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന പാലിന് ഇത് ബാധകമല്ലെന്നും കമ്പനി വ്യക്തമാക്കി.
എങ്ങനെയാണ് പാലില്‍ മാലിന്യം കലര്‍ന്നത് എന്ന കാര്യം കണ്ടെത്തിക്കഴിഞ്ഞെന്നും, അത് പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്നും ലാക്റ്റലിസ് ഓസ്‌ട്രേലിയ അറിയിച്ചു.

Source: NSW Food Authority
തിരികെ വിളിച്ച പാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിരിച്ചുനല്‍കിയാല്‍ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ റീഫണ്ട് ലഭിക്കും.
ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത് ഈ ഇനം പാലുകളാണ്:
- 7-Eleven Lite Milk 2L bottle (use by date: 2 July 2019)
- Gippy Full Cream Milk 2L bottle (use by date: 2 July 2019)
- Gippy Lite Milk 2L bottle (use by date: 2 July 2019)
- Maxi Foods Lite Milk 2L bottle (use by date: 2 July 2019)
- Pauls Professional Cafe Crema Milk 2L bottle (use by date: 2 July 2019)
- Pauls Smarter White 2% Fat Milk 2L bottle (use by date: 2 July 2019)
- Rev Low Fat Milk 2L bottle (use by date: 2 July 2019)
- Rev Low Fat Milk 1L carton (use by date: 2 July 2019)