ലോക്ക്ഡൗൺ ബാധിച്ചവർക്ക് കൂടുതൽ ധനസഹായം; ബിസിനസുകൾക്ക് ആഴ്ചയിൽ 10,000 ഡോളർ വരെ

സിഡ്നിയിലെ ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായ ബിസിനസുകൾക്കും തൊഴിലാളികൾക്കും കൂടുതൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായാണ് കൂടുതൽ സഹായം നൽകുന്നത്.

Prime Minister Scott Morrison speaks to the media during a press conference at Kirribilli House in Sydney.

Prime Minister Scott Morrison speaks to the media during a press conference at Kirribilli House in Sydney. Source: AAP

സിഡ്നിയിലെ ലോക്ക്ഡൗൺ കൂടുതൽ ദീർഘിപ്പിക്കും എന്ന വ്യക്തമായ സൂചന നൽകിക്കൊണ്ടാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസനും, NSW പ്രീമിയർ ഗ്ലാഡിസ് ബെറജെക്ലിയനും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.

ലോക്ക്ഡൗണിന്റെ നാലാം ആഴ്ച മുതൽ സാമ്പത്തിക സഹായം വർദ്ധിപ്പിക്കും എന്നാണ് പ്രഖ്യാപനം.

സിഡ്നിയിൽ ഈ ശനിയാഴ്ച ലോക്ക്ഡൗൺ നാലാം ആഴ്ചയിലേക്ക് കടക്കും. നിലവിൽ വെള്ളിയാഴ്ച വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്ക്ഡൗൺ മൂലം ആഴ്ചയിൽ 20 മണിക്കൂറോ അതിൽ കൂടുതലോ ജോലി നഷ്ടമാകുന്നവർക്ക് 600 ഡോളറാകും പ്രതിവാരസഹായം. നിലവിൽ 500 ഡോളറാണ് കൊവിഡ്-19 ഡിസാസ്റ്റർ പേയ്മെന്റായി നൽകുന്നത്.

എട്ടു മണിക്കൂർ മുതൽ 20 മണിക്കൂർ വരെ ജോലി നഷ്ടമാകുന്നവർക്കുള്ള സഹായം 325 ഡോളറിൽ നിന്ന് 375 ഡോളറായി വർദ്ധിപ്പിക്കും.

ലോക്ക്ഡൗൺ നിലനിൽക്കുന്ന കാലത്തോളം ഈ ആനുകൂല്യം ലഭിക്കും.

ഓരോ ഏഴു ദിവസം കൂടുമ്പോഴും പുതുതായി അപേക്ഷ നൽകണം എന്നാണ് നിലവിലെ വ്യവസ്ഥ. അത് ഇനി വേണ്ടിവരില്ല.

കൊവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിൽ ഫെഡറൽ സർക്കാരാകും ഈ ധനസഹായം നൽകുന്നത്.

സിഡ്നിയിൽ ഹോട്ട്സ്പോട്ടുകൾക്ക് പുറത്തും ഈ സഹായം ലഭിക്കും. അത് സംസ്ഥാന സർക്കാരാകും നൽകുക.

ബിസിനസുകൾക്കും സഹായം

ഫെഡറൽ സർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായാകും ബിസിനസുകൾക്ക് സഹായം നൽകുന്നത്.

വരുമാനത്തിൽ 30 ശതമാനമെങ്കിലും കുറവുണ്ടായ ബിസിനസുകൾക്ക് അടുത്തയാഴ്ച മുതൽ സഹായം ലഭിക്കും.

ആഴ്ചയിൽ 1,500 ഡോളർ മുതൽ പരമാവധി 10,000 ഡോളർ വരെയാണ് ബിസിനസുകൾക്ക് ലഭിക്കുന്ന സഹായം.

75,000 ഡോളർ മുതൽ 50 മില്യൺ ഡോളർ വരെ വാർഷിക വിറ്റുവരവുള്ള ബിസിനസുകൾക്കും, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, സോൾ ട്രേഡർമാർക്കും ആനുകൂല്യം കിട്ടും.

ജൂലൈ 13ൽ ഉണ്ടായിരുന്ന എല്ലാ ജീവനക്കാരെയും നിലനിർത്തണം എന്ന വ്യവസ്ഥയോടെയാണ് ഇത്.

മൂന്നാഴ്ചയ്ക്ക് പുറത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന മറ്റു സംസ്ഥാനങ്ങൾക്കും സമാനമായ ആനുകൂല്യം നൽകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അറിയിച്ചു.

 


Share

1 min read

Published

By SBS Malayalam

Source: SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now