NSWൽ വെള്ളിയാഴ്‌ച മുതൽ കൂടുതൽ ഇളവുകൾ; മെൽബൺ യാത്രാ വിലക്ക് പിൻവലിച്ച് സൗത്ത് ഓസ്ട്രേലിയ

ന്യൂ സൗത്ത് വെയിൽസിൽ വെള്ളിയാഴ്‌ച മുതൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പ്രഖ്യാപിച്ചു. കെട്ടിടങ്ങൾക്കുള്ളിലുള്ള ഒത്തുകൂടലുകൾക്കും വിവാഹ ആഘോഷങ്ങൾക്കും ഉൾപ്പെടെ ഇളവുകൾ നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം.

NSW Premier Gladys Berejiklian.

NSW Premier Gladys Berejiklian. Source: AAP

മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...  

ന്യൂ സൗത്ത് വെയിൽസിൽ ഈ വെള്ളിയാഴ്‌ച മുതൽ കൊറോണവൈറസ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കും.

വെള്ളിയാഴ്‌ച മുതൽ കെട്ടിടത്തിനുള്ളിൽ 50 പേർക്ക് ഒരുമിച്ചു കൂടാൻ അനുമതിയുണ്ടാകും. 30 പേരെന്ന പരിധിയാണ് മാറുന്നത്. വിവാഹ വേദികളിൽ അനുവദിച്ചിട്ടുള്ള പരിധി 300 ആയി തന്നെ തുടരും. ഈ വേദികളിൽ ഒരു സമയത്ത് 30 പേർക്ക് വരെ നൃത്തം ചെയ്യാൻ അനുവാദമുണ്ടാകും.

ഇതിന് പുറമെ, നിലവിലെ സാഹചര്യം മാർച്ച് 17 വരെ തുടർന്നാൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പ്രീമിയർ പറഞ്ഞു. മദ്യശാലകൾക്കുള്ളിൽ ഏർപ്പെടുത്തിയിരിക്കുന്ന ചില നിയന്ത്രണങ്ങളിൽ ഇളവ് നടപ്പിലാക്കും.

ന്യൂ സൗത്ത് വെയിൽസിൽ തുടർച്ചയായി 38 ദിവസം സാമൂഹ്യ വ്യാപനത്തിലൂടെ കൊറോണവൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ വരും ആഴ്ചകളിൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കുമെന്ന സൂചനയാണ് പ്രീമിയർ നൽകിയത്. 

സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവു നടപ്പിലാക്കുന്നുണ്ടെങ്കിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് പ്രീമിയർ ആവശ്യപ്പെട്ടു.  

 

അതേസമയം കൊവിഡ് വാക്‌സിൻ പദ്ധതിയുടെ ആദ്യ രണ്ട് ദിനങ്ങളിൽ 3200 പേർക്ക് വാക്‌സിൻ നൽകിയതായി ബെറെജെക്ലിയൻ പറഞ്ഞു. 

മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് മുൻഗണന നൽകിയാണ് വാക്‌സിൻ പദ്ധതിക്ക് ഈ ആഴ്ചയാദ്യം തുടക്കമിട്ടത്.

 

അടുത്ത മൂന്നാഴ്ചകളിൽ ഫൈസർ വാക്‌സിനാണ് സംസ്ഥാനത്ത് ഉപയോഗിക്കുകയെന്നും ഇതിന് ശേഷം ഭൂരിഭാഗം പേർക്കും ആസ്ട്ര സെനക്ക വാക്‌സിനായിരിക്കും നൽകുക എന്ന് ബെറെജെക്ലിയൻ  പറഞ്ഞു. 

മെല്ബണിലേക്കുള്ള യാത്രാ വിലക്ക് SA പിൻവലിക്കും

മെൽബണിലെ ഹോളിഡേ ഇന്നുമായി ബന്ധപ്പെട്ട കൊവിഡ് ക്ലസ്റ്റർ നിയന്ത്രണവിധേയമായ സാഹചര്യത്തിൽ ഗ്രെയ്റ്റർ മെൽബണിലേക്ക് ഏർപ്പെടുത്തിയിരുന്നു യാത്രാ വിലക്ക് പിൻവലിക്കുന്നതായി സൗത്ത് ഓസ്‌ട്രേലിയ പ്രീമിയർ സ്റ്റീവൻ മാർഷൽ പറഞ്ഞു. വെള്ളിയാഴ്‌ച മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

ഇതിന് പുറമെ സംസ്ഥാനത്ത് ചില നിയന്ത്രണങ്ങളിലും ഇളവ് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുന്നൂറിൽ താഴെ പേർക്ക് പങ്കെടുക്കാൻ കഴിയുന്ന വേദികളിൽ നൃത്തം ചെയ്യുന്നതിനുള്ള അനുവാദമുണ്ടാകുമെന്ന് പ്രീമിയർ പറഞ്ഞു. ഈ മാറ്റവും വെള്ളിയാഴ്‌ച മുതലായിരിക്കും പ്രാബല്യത്തിൽ വരിക.

A file photo of Steven Marshall
SA Premier Steven Marshall. Source: AAP

ഓസ്ട്രേലിയയിലെ കൊറോണവൈറസ്ബാധയെക്കുറിച്ചുള്ള പുതിയ വാർത്തകളും, നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശദാംശങ്ങളും  

എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി  

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania


Share

2 min read

Published

Updated

By SBS Malayalam

Source: AAP, SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now