SKIP TO MAIN CONTENT

കരുതിയിരിക്കുക, കാറ്റിന് ശക്തി കൂടുന്നു: കാട്ടുതീ ദുരന്തം തടയാനുള്ള ശ്രമത്തില്‍ NSW

ന്യൂ സൗത്ത് വെയില്‍സിന്റെ പല ഭാഗങ്ങളിലും പടരുന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് ഫയര്‍ സര്‍വീസ് അധികൃതര്‍ അറിയിച്ചു. ഉച്ചയോടെ കാറ്റിന് ശക്തി കൂടുമെന്നും, അപകടസാധ്യത ഉയരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Ventos fortes e secos em Queensland. As queimadas em NSW devem alcançar a divisa norte do estado.
Ventos fortes e secos em Queensland. As queimadas em NSW devem alcançar a divisa norte do estado. Source: AAP

2 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

തണുപ്പുള്ള പ്രഭാതത്തിലേക്കായിരുന്നു സിഡ്‌നി ഇന്ന് ഉണര്‍ന്നെഴുന്നേറ്റത്.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരന്ത സാധ്യതയുള്ള കാട്ടുതീ മുന്നറിയിപ്പ് ഈ ദിവസത്തേക്കാണോ നല്‍കിയിരിക്കുന്നത് എന്ന് പലരും സംശയിച്ചു.

പക്ഷേ പുലര്‍കാലത്തെ തണുപ്പ് ആശ്വാസം പകരുന്നതല്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.


ഇതുവരെ അറിയാവുന്ന കാര്യങ്ങള്‍

  • സിഡ്‌നി, ഇല്ലവാര, ഹണ്ടര്‍ മേഖലകളില്‍ ദുരന്തസാധ്യത എന്ന കാട്ടുതീ മുന്നറിയിപ്പ്
  • 50ലേറെ ഇടങ്ങളില്‍ തീ പടരുന്നു. 26 എണ്ണം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല
  • 600ലേറെ സ്‌കൂളുകള്‍ സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്നു
  • 3000ലേറെ അഗ്നിശമന സേനാംഗങ്ങള്‍ പ്രവര്‍ത്തനരംഗത്ത്. 80 വിമാനങ്ങളും തീയണയ്ക്കാനായുണ്ട്.
  • പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ അപകടകരമായ സാഹചര്യമെന്ന് റൂറല്‍ ഫയര്‍ സര്‍വീസ്

അപകടസാധ്യത അതിവേഗം കൂടുന്നു

തണുത്ത പ്രഭാതത്തിനു ശേഷം പത്തരയോടെ സിഡ്‌നിയിലെ താപനില 30 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നു.

കാറ്റിന്റെ ശക്തിയും കൂടുകയാണ്. സിഡ്‌നി മേഖലയില്‍ മണിക്കൂറില്‍ 30 കിലോമീറ്ററിലേറെ വേഗതയിലേക്കാണ് രാവിലെ തന്നെ കാറ്റിന്റെ ശക്തി കൂടിയത.് ഉച്ച കഴിയുന്നതോടെ ഇത് 80 കിലോമീറ്റര്‍ വേഗതയാകാം.

ഏതൊക്കെ മേഖലയിലാണ് കൂടുതല്‍ അപകടസാധ്യത എന്ന കാര്യം റൂറല്‍ ഫയര്‍ സര്‍വീസസിന്റെ മാപ്പില്‍ വ്യക്തമാക്കുന്നുണ്ട്

വൈകിട്ടോടെ അന്തരീക്ഷ താപനില അല്‍പം കുറയുമെങ്കിലും കാറ്റന്റെ ഗതി മാറുന്നത് ദുരന്തസാധ്യത കൂട്ടും എന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

അതെങ്ങനെയെന്ന് ഈ വീഡിയോയില്‍ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.

ഒരാഴ്ചത്തെ അടിയന്തരാവസ്ഥയാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. കാട്ടുതീ സാധ്യതയുള്ള മേഖലകളില്‍ നിരവധി അധികാരങ്ങള്‍ ഫയര്‍ സര്‍വീസ് കമ്മിഷണര്‍ ഷെയ്ന്‍ ഫിറ്റ്‌സിമ്മന്‍സിന് കൈമാറിക്കൊണ്ടാണ് പ്രീമിയര്‍ ഗ്ലാഡിസ് ബെറജെക്ലിയന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സൈന്യവും തയ്യാര്‍

ദുരന്ത സാഹചര്യം നേരിടാന്‍ സൈന്യവും സജ്ജമായിരിക്കുകയാണ്.

അഗ്നിശമനരംഗത്ത് പരിശീലനം ലഭിച്ചവരല്ല സൈനികരെങ്കിലും എന്തു തരത്തിലുള്ള സഹായവും നല്‍കാന്‍ സൈന്യം തയ്യാറാണെന്ന് പ്രതിരോധമന്ത്രി ലിന്‍ഡ റെയ്‌നോള്‍ഡ്‌സ് പറഞ്ഞു.

മൂന്നു പ്രദേശങ്ങളിലെ ദുരന്തസാധ്യതാ മുന്നറിയിപ്പിനു പുറമേ, രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന മുന്നറിയിപ്പായ എക്‌സ്ട്രീം ഫയര്‍ ഡെയ്ഞ്ചറും നിരവധി പ്രദേശങ്ങളില്‍ നല്‍കിയിട്ടുണ്ട്. North Coast, Southern Ranges, Central Ranges, New England, Northern Slopes, Northern Western എന്നീ മേഖലകളിലാണ് ഈ മുന്നറിയിപ്പ്.

കാട്ടുതീയില്‍ മൂന്നു പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 100ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 20 അഗ്നിശമന സേനാംഗങ്ങളും ഉള്‍പ്പെടുന്നു.

150ലേറെ വീടുകളും നിരവധി വാഹനങ്ങളും കത്തിനശിച്ചു.

വൈദ്യുതി മുടങ്ങി

സിഡ്‌നിയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധവും മുടങ്ങി.

റൈഡ്, ഗ്ലേഡ്‌സ്വില്‍, ടെന്നിസന്‍ പോയിന്റ് തുടങ്ങിയ വടക്കുപടിഞ്ഞാറന്‍ സിഡ്‌നിയിലെ സബര്‍ബുകളിലെ രണ്ടായിരത്തോളം വീടുകളിലാണ് വൈദ്യുതി തടസ്സപ്പെട്ടത്.

ഉച്ചയോടെ ഇത് പുനസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് ഓസ്ഗ്രിഡ് അറിയിച്ചു.

For the latest updates and current alert levels please visit the NSW Rural Fire Service website.

With wires...

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now