Breaking

മെൽബണിലെ ഭൂരിഭാഗം ചെറുകിട വ്യാപാരസ്ഥാപനങ്ങളും അടച്ചിടും; സൂപ്പർമാർക്കറ്റുകൾ അടക്കില്ല

മെൽബണിലെ നാലാം ഘട്ട കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭൂരിഭാഗം ചെറുകിട വ്യാപാര സ്ഥാപനങ്ങളും അടച്ചിടാനും, നിരവധി വ്യാപാര-വ്യവസായ മേഖലകളുടെ പ്രവർത്തനരീതി മാറ്റാനും തീരുമാനിച്ചു.

A man walks through Bourke Street Mall before a citywide curfew is introduced in Melbourne, Sunday, August 2, 2020

A man walks through Bourke Street Mall before a citywide curfew is introduced in Melbourne, Sunday, August 2, 2020 Source: AAP

വിക്ടോറിയയെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ്, ഞായറാഴ്ച വൈകിട്ട് മുതൽ നാലാം ഘട്ട നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു.

ജനങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണങ്ങളാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്.
ഇതിനു പിന്നാലെയാണ് വ്യാപാര-വ്യവസായ സ്ഥാപനങ്ങളിലും മറ്റ് തൊഴിൽമേഖലകളിലുമെല്ലാം മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

തൊഴിൽ മേഖലകളെ മൂന്നായി തരം തിരിച്ചാണ് ഈ നിയന്ത്രണങ്ങൾ നടപ്പാക്കുക.

ഒന്നാം പട്ടിക: ഈ പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കുന്നത് തുടരാം.

സൂപ്പർമാർക്കറ്റുകൾ, ഗ്രോസറി കടകൾ, ബോട്ടിൽ ഷോപ്പുകൾ, ഫാർമസി, പെട്രോൾ സ്റ്റേഷനുകൾ, ബാങ്കുകൾ, ന്യൂസ് ഏജൻസികൾ, പോസ്റ്റ് ഓഫീസുകൾ, കൊവിഡ് പ്രതിരോധത്തിന്റെ മുൻ നിരയിലുള്ള മറ്റെല്ലാ ജീവനക്കാരും എന്നിവർക്ക് പ്രവർത്തനം തുടരാം
People shop at Queen Victoria Market hours before a citywide curfew is introduced in Melbourne.
File: People shoping at the Queen Victoria Market, which was established in the late 1860s Source: AAP
സൂപ്പർമാർക്കറ്റുകൾ തുറന്നിരിക്കുന്നതിനാൽ ജനങ്ങൾ ആവശ്യമായ സാധനങ്ങളെല്ലാം ലഭ്യമാകുമെന്നും, പരിഭ്രാന്തിയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്നും പ്രീമിയർ പറഞ്ഞു.
രണ്ടാം പട്ടിക: ഈ പട്ടികയിലുള്ളവർക്ക് അടുത്ത ആറാഴ്ച സ്ഥാപനങ്ങൾ അടച്ചിടേണ്ടി വരും. ഭൂരിഭാഗം ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഇതിലാണ് ഉൾപ്പെടുന്നത്. ചില നിർമ്മാണ മേഖലകളും, അഡ്മിനിസ്ട്രേഷൻ മേഖലയും ഇതിൽ ഉൾപ്പെടും.

ബുധനാഴ്ച രാത്രി 11.59മുതൽ ഈ സ്ഥാപനങ്ങൾ അടച്ചിടണം.

ആറാഴ്ചത്തേക്കാണ് ഇത്.

അതേസമയം റീട്ടെയിൽ സ്ഥാപനങ്ങളിൽ നിന്നുള്ള ക്ലിക്ക് ആന്റ് കളക്ട് സേവനങ്ങളും, ഡെലിവെറി സേവനങ്ങളും തുടരാം. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകണം ഇത്.

ഹാർഡ് വെയർ സ്ഥാപനങ്ങൾക്കും പ്രവർത്തനം തുടരാം, പക്ഷേ ട്രേഡീകൾക്ക് മാത്രമാകും ഇവിടേക്ക് പ്രവേശിക്കാൻ അനുമതി.

പൊതുജനങ്ങൾക്ക് ക്ലിക്ക് ആന്റ് കളക്ട് ഡെലിവറി രീതിയിൽ മാത്രം ഇത് ഉപയോഗിക്കാം.

മൂന്നാം പട്ടിക: പ്രവർത്തനം തുടരാം, പക്ഷേ പ്രവർത്തനരീതിയിൽ വലിയ തോതിലെ മാറ്റങ്ങൾ വരുത്തണം.

ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാത്രി 11.59ന് മുമ്പായി കൊവിഡ് സുരക്ഷിത പ്ലാൻ നടപ്പാക്കണം.
ഈ സ്ഥാപനങ്ങളിൽ പ്രവർത്തിക്കാൻ അനുവദിക്കുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കും.

മാംസ സംസ്കരണ രംഗത്ത് ശേഷിയുടെ മൂന്നിൽ രണ്ടു ഭാഗം പേരെ മാത്രമേ ജോലി ചെയ്യാൻ അനുവദിക്കൂ. വെയർഹൗസിംഗ്, ഡിസ്ട്രിബ്യൂഷൻ മേഖലകളിലും സാധാരണ ഉള്ളതിന്റെ മൂന്നിൽ രണ്ടു ഭാഗം ജീവനക്കാരെ മാത്രം അനുവദിക്കും.

കെട്ടിട നിർമ്മാണ മേഖലയിലും ജീവനക്കാരെ കുറയ്ക്കും. വലിയ കെട്ടിട നിർമ്മാണ സ്ഥലങ്ങളിൽ ശേഷിയുടെ 25 ശതമാനം അനുവദിക്കുമ്പോൾ, ചെറുകിട നിർമ്മാണ രംഗത്ത് ഒരു സൈറ്റിൽ അഞ്ചു പേർക്ക് മാത്രമാകും അനുവാദം.
മാംസ സംസ്കരണ രംഗത്തെ എല്ലാ തൊഴിലാളികൾക്കും ആരോഗ്യ മേഖലാ പ്രവർത്തകരുടേതിന് സമാനമായ PPE കിറ്റുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകണം.

അടച്ചിടാൻ നിർബന്ധിതരാകുന്ന സ്ഥാപനങ്ങൾക്ക് 5,000 ഡോളർ ഗ്രാൻറ് ലഭിക്കും. റെസ്റ്റോറന്റുകൾ, കഫെകൾ, ജിമ്മുകൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയവയ്ക്കെല്ലാം ഇത് ലഭിക്കുമെന്ന് പ്രീമിയർ അറിയിച്ചു.

സംസ്ഥാനത്ത് 429 പേർക്കാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 13 പേർ കൂടി മരിക്കുകയും ചെയ്തു.

സ്രോതസ് ഏതെന്ന് അറിയാത്ത വൈറസ്ബാധയും സംസ്ഥാനത്ത് കൂടി വരികയാണ്.

 

Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 8pm and 5am.

During the curfew, people in Melbourne can only leave their house for work, and essential health, care or safety reasons. Between 5am and 8pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative.

The full list of restrictions can be found here. All Victorians must wear a face covering when they leave home, no matter where they live.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at sbs.com.au/coronavirus  


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
മെൽബണിലെ ഭൂരിഭാഗം ചെറുകിട വ്യാപാരസ്ഥാപനങ്ങളും അടച്ചിടും; സൂപ്പർമാർക്കറ്റുകൾ അടക്കില്ല | SBS Malayalam