ഭീതി പടർത്തി വീണ്ടും തയ്യൽ സൂചി: മെൽബണിൽ പെയറിനുള്ളിൽ നിന്ന് തയ്യൽ സൂചി കണ്ടെത്തി

മെൽബണിലെ വൂൾവർത്സിൽ നിന്നും വാങ്ങിയ പെയറിനുള്ളിൽ തയ്യൽ സൂചി കണ്ടെത്തി. സ്ട്രോബെറിയിൽ സൂചി കണ്ടെത്തിയ സംഭത്തെത്തുടർന്ന് 50 കാരി അറസ്റിലായതിന് തൊട്ടു പിന്നാലെയാണ് സംഭവം.

needle in pear

Source: Public Domain

തെക്കു കിഴക്കൻ മെൽബണിലെ ബെറിക്കിലുള്ള വൂൾവർത്സിൽ നിന്നും വാങ്ങിയ പെയർ കഴിച്ചപ്പോഴാണ് സൂചി കണ്ടെത്തിയത്. എ ബി സി ന്യൂസ് ജീവനക്കാരി ക്ലയർ ബോൺസേർ ആണ് ചൊവ്വാഴ്ച ഡ്രൈവിങ്ങിനിടെ കഴിച്ച പെയറിൽ സൂചി കണ്ടത്.

കണ്ടെത്തിയ സൂചിയും പെയറും സീഫോർഡിലുള്ള വൂൾവർത്സിൽ നൽകിയതായി ക്ലയർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് വൂൾവർത്സ് വക്താവ് അറിയിച്ചു.

needle in pear
Source: ABC Australia

ഓസ്‌ട്രേലിയയുടെ ആറ് സംസ്ഥാനങ്ങളിൽ സ്ട്രോബറിക്കുള്ളിൽ നിന്നും സെപ്റ്റംബർ മാസത്തിൽ  തയ്യൽ സൂചി കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ക്വീൻസ്ലാന്റിലുള്ള 50 വയസ്സുകാരിയായ സ്ത്രീയെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു .

മുൻ ഫാം ജീവനക്കാരിയായ ഇവർ "പ്രതികാര നടപടിയായാണ്" ഈ കുറ്റകൃത്യത്തിലേർപ്പെട്ടതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഭക്ഷണത്തിൽ മായം ചേർക്കുന്നതും, സാമ്പത്തിക നഷ്ടമുണ്ടാക്കണമെന്ന ഗൂഢോദ്ദേശ്യത്തോടെയുള്ള മായം ചേർക്കലും ഉൾപ്പെടെ ഏഴു വകുപ്പുകളാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്. 


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ്  ലൈക് ചെയ്യുക


 

 


Share

1 min read

Published

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now