കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, വിദേശത്തു കഴിയുന്ന മലയാളി വിദ്യാർത്ഥികളെ സഹായികാനായി ഇവർക്ക് നോർക്ക രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുമെന്ന് കേരള സർക്കാർ ഈ മാസമാദ്യം അറിയിച്ചിരുന്നു.
മാത്രമല്ല വിദേശമലയാളികൾക്ക് ഓൺലൈൻ മുഖേനയും ടെലിഫോൺ മുഖനേയും കേരളത്തിലെ ഡോക്ടർമാരുടെ സേവനം തേടാൻ അവസരമൊരുക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പുറമെയാണ് വിദേശത്തുള്ളവർക്ക് ജീവൻ രക്ഷാമരുന്നുകൾ എത്തിക്കാൻ നോർക്ക റൂട്സ് സഹായമൊരുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ഇന്ത്യ സമ്പൂർണയാത്ര വിലക്കുകൾ പ്രഖ്യാപിച്ചതോടെ കേരളത്തിൽ നിന്നെത്തിയ രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് ഓസ്‌ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്നത്. പലർക്കും ഇവരുടെ കൈവശമുള്ള മരുന്നുന്നുകൾ തീർന്നുപോകുന്ന സാഹചര്യമാണുള്ളത്.
ഇന്ത്യയിൽ ഉപയോഗിക്കുന്ന അതേ ബ്രാൻഡിലുള്ള മരുന്നുകൾ പലതും ഇവിടെ ലഭ്യമല്ല. മാത്രമല്ല ഇവിടെ മരുന്നുകൾക്ക് വിലയും അധികമാണ്.
അതുകൊണ്ടുതന്നെ കൈവശമുള്ള മരുന്നുകൾ തീർന്നുപോകുന്നതിന്റെ ആശങ്കയിലാണ് പലരും.
ഇത്തരത്തിൽ ജീവൻരക്ഷാ മരുന്നുകൾ ആവശ്യമുള്ളവർക്കാണ് നോർക്കറൂട്സ് സഹായവുമായി മുൻപോട്ടു വന്നിരിക്കുന്നത്.
കേരളത്തിൽ നിന്നും എയർ കാർഗോ വഴി നോർക്ക റൂട്സിന്റെ സഹായത്തോടെ വിദേശത്തേക്ക് മരുന്നുകൾ അയയ്ക്കാം. വിദേശത്തുള്ള ബന്ധുക്കൾക്ക് മരുന്ന് അയയ്ക്കുന്നവർ കസ്റ്റംസ് ഡ്രഗ് ഇൻസ്‌പെക്ടറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) വാങ്ങണം. ഇതിനായി ആദ്യം അപേക്ഷ സമർപ്പിക്കണം.
പൂരിപ്പിച്ച NOC ഫോമിനൊപ്പം മരുന്ന് അയയ്ക്കുന്ന ആളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖ, ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ, മരുന്ന് വാങ്ങിയതിന്റെ ബിൽ, വാങ്ങിയ മരുന്നിന്റെ ചിത്രം എന്നിവ സമപ്പിക്കണം.
ഇമെയിൽ വഴിയാണ് ഇവ സമർപ്പിക്കാവുന്നത്. ഈ രേഖകൾ എല്ലാം todcochin@nic.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്‌ക്കേണ്ടതാണെന്ന് നോർക്ക റൂട്സ് വ്യക്തമാക്കി.
ഇമെയിൽ വഴിയാകും ഡ്രഗ് ഇൻസ്‌പെക്ടർ NOC അയച്ചു നൽകുന്നതും. ഇത് ലഭിച്ച ശേഷം വാങ്ങിയ മരുന്ന് ഈ രേഖകൾക്കൊപ്പം കേരളത്തിൽ ഉള്ള ഏതെങ്കിലും IATA അംഗീകൃത കാർഗോ ഏജന്റിനെ ഏൽപ്പിക്കണമെന്നും ഇവർ വഴിയാകും മരുന്നുകൾ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതെന്നും നോർക്ക റൂട്സ് അറിയിച്ചു.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.