ചൊവ്വാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ന്യൂ സൗത്ത് വെയില്‍സും സൗത്ത് ഓസ്‌ട്രേലിയയും ചെലവു കുറയ്ക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്.
ന്യൂ സൗത്ത് വെയില്‍സില്‍ പൊതുമേഖലയ്ക്കുള്ള ഫണ്ടില്‍ 3.2 ബില്യണ്‍ ഡോളര്‍ വെട്ടിക്കുറയ്ക്കും എന്ന് ട്രഷറര്‍ ഡൊമിനിക് പെറോറ്റെറ്റ് അവതരിപ്പിച്ച ബജറ്റ് പറയുന്നു.
സംസ്ഥാനത്തെ മൊത്തം പൊതുമേഖലാ ജീവനക്കാരുടെ എണ്ണത്തില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുത്തുമെന്നും ട്രഷറര്‍ അറിയിച്ചു.
നിലവില്‍ 330,000ഓളം ജീവനക്കാരാണ് സംസ്ഥാനത്ത് പൊതുമേഖലയിലുള്ളത്. ഫലത്തില്‍ 2000 മുതല്‍ 3000 വരെ പേര്‍ക്ക് സംസ്ഥാനത്ത് ജോലി നഷ്ടമാകും.

新州財長佩洛德(Dominic Perrottet)今天公佈了一份被形容為是「新州近代最重要的一份財案」 Source: AAP
എന്നാല്‍ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന വിഭാഗങ്ങളില്‍ ജീവനക്കാരെ കുറയ്ക്കില്ലെന്നും, ബാക്ക്-എന്റ് സേവനങ്ങള്‍ അഥവാ ഭരണനിര്‍വഹണ മേഖലകളിലായിരിക്കും ജോലികള്‍ വെട്ടിക്കുറയ്ക്കുക എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലോംഗ് സര്‍വീസ് ലീവും, ചില ബോണസുകളും വെട്ടിക്കുറയ്ക്കുമെന്നും ബജറ്റില് പ്രഖ്യാപനമുണ്ട്.
പത്തു വര്‍ഷം സര്‍വീസുള്ളവര്‍ക്ക് അഞ്ചു മാസത്തെ ലോംഗ് സര്‍വീസ് ലീവ് നല്‍കിയിരുന്നത് ഇനി മുതല്‍ മൂന്നു മാസമായി കുറയ്ക്കും. ജൂലൈ ഒന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കുന്ന പുതിയ ജീവനക്കാര#്ക്കു മാത്രമായിരിക്കും ഇത് ബാധകം. നിലവിലുള്ള ജീവനക്കാര്‍ക്ക് ഈ ആനുകൂല്യത്തില്‍ മാറ്റമുണ്ടാകില്ല.
ഇതോടൊപ്പമാണ് സൗത്ത് ഓസ്‌ട്രേലിയയും പൊതുമേഖലാ ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.
1500ലേറെ തസ്തികകള്‍ ഇല്ലാതാക്കുമെന്ന് ട്രഷറര്‍ റോബ് ലൂക്കാസ് ബജറ്റില്‍ വ്യക്തമാക്കി. ഓഫീസ് ഭരണ മേഖലയിലുള്ളവര്‍ക്ക് തന്നെയാകും സൗത്ത് ഓസ്‌ട്രേലിയയിലും ജോലി നഷ്ടമാകുക.
അതേസമയം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പൊലീസുകാര്‍ എന്നിവരെയൊന്നും ഈ തീരുമാനം ബാധിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
പൊതുമേഖലയ്ക്കായുള്ള ഫണ്ടിംഗില്‍ 200 മില്യണ്‍ ഡോളറിന്റെ കുറവ് വരുത്തുമെന്ന് ക്വീന്‍സ്ലാന്റ് സര്‍ക്കാര്‍ കഴിഞ്ഞ മാസം ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കില്ല എന്നാണ് ക്വീന്‍സ്ലാന്റ് വ്യക്തമാക്കിയത്.

SA Treasurer Rob Lucas and Premier Steven Marshall delivered the 2019 state budget. (AAP) Source: AAP
വിക്ടോറിയയിലും പൊതുമേഖലാ ഫണ്ടിംഗില്‍ 1.8 ബില്യണ്‍ ഡോളറിന്റെ കുറവു വരുത്തും എന്നാണ് ബജറ്റ് പ്രഖ്യാപനം. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് ചെലവു കുറയ്ക്കാനുള്ള അവസാന മാര്‍ഗ്ഗം മാത്രമായിരിക്കും എന്നാണ് കഴിഞ്ഞ മാസത്തെ ബജറ്റില്‍ സര്‍ക്കാര്‍ അറിയിച്ചത്.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയ 2017ല്‍ തന്നെ മൂവായിരം തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. സ്വയം വിരമിക്കാന്‍ ജീവനക്കാര്‍ക്ക് അവസരം നല്‍കും എന്നായിരുന്നു പ്രഖ്യാപനം.
കൂടുതല്‍ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ക്കും വിശദാംശങ്ങള്‍ക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക