ഓസ്‌ട്രേലിയന്‍ തൊഴില്‍ വിപണിക്ക് യോജ്യമായ റെസ്യൂമെ അഥവാ കരിക്കുലം വൈറ്റെ എങ്ങനെ തയ്യാറാക്കാം എന്നാണ് മെല്‍ബണില്‍ കരിയര്‍ കണ്‍സല്‍ട്ടന്റായ ദീപ മാത്യൂസ് വിശദീകരിക്കുന്നത്.
റെസ്യൂമെയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്.
- രണ്ടു മുതല്‍ നാലു വരെ പേജുള്ള റെസ്യൂമെ എഴുതാം
- മുമ്പ് ജോലി ചെയ്ത കമ്പനികളെക്കുറിച്ച് അധികം വിശദാംശങ്ങള്‍ എഴുതേണ്ട. നിങ്ങളെക്കുറിച്ച് കൂടുതല്‍ എഴുതുക.
- എല്ലാ ജോലിക്കും ഒരേ റെസ്യൂമെ അയക്കരുത്. മറിച്ച് പൊതുകാര്യങ്ങള്‍ തയ്യാറാക്കി വയ്ക്കുകയും, ജോലി അനുസരിച്ച് റെസ്യൂമെ പുതുക്കുകയും ചെയ്യുക.
- തൊഴില്‍പരിചയം വിവരിക്കുമ്പോള്‍ എന്തു ചെയ്തു എന്നല്ല, എന്തൊക്കെ നേട്ടങ്ങളുണ്ടാക്കി എന്ന് എഴുതാം.
- പ്രായം, ജനനത്തീയതി, ലൈസന്‍സ് നമ്പര്‍ തുടങ്ങിയ കാര്യങ്ങള്‍ റെസ്യൂമെയില്‍ ഉള്‍പ്പെടുത്തരുത്.
- കരിയറില്‍ ഇടവേളയുണ്ടെങ്കില്‍ അത് എങ്ങനെ വിനിയോഗിച്ചു എന്ന് കൃത്യമായി എഴുതുക.
കൂടുതല്‍ വിശദമായി ഇക്കാര്യങ്ങള്‍ അറിയാന്‍ അഭിമുഖം കേള്‍ക്കുക..