രാജ്യത്ത് കൊറോണവൈറസ് പടർന്നു പിടിച്ചതോടെ നിരവധി പേർക്കാണ് ജോലി നഷ്ടമായത്. ഇവർക്ക് നിരവധി ആനൂകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് നിരവധി കോഴ്‌സുകൾ സൗജന്യമായി പഠിക്കാൻ അവസരം ഒരുക്കുമെന്ന് NSW TAFE അറിയിച്ചത്.
അടുത്ത ആറ് മാസത്തേക്ക് ഈ പ്രതിസന്ധി തുടരാൻ സാധ്യതയുള്ളതിനാൽ ജോലി ചെയ്യാനാകാതെ വീട്ടിലിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ കോഴ്സുകൾ.
പുതുതായി തൊഴിൽ തേടുന്നവർക്കും, തൊഴിൽമേഖല മാറാൻ ശ്രമിക്കുന്നവർക്കും ഇതിന്റെ പ്രയോജനം നേടാൻ കഴിയുമെന്ന് സംസ്ഥാന ടേർഷ്യറി വിദ്യാഭ്യാസ മന്ത്രി ജെഫ് ലീ പറഞ്ഞു.
21 അംഗീകൃത കോഴ്‌സുകളാണ് വീട്ടിലിരുന്നുകൊണ്ട് തന്നെ ഓൺലൈൻ ആയി പഠിക്കാൻ കഴിയുന്നത്.
eMarketing for Small Business, Engaging Customers Using Social Media, Writing and Presentation Skills, Computing Skills, Team Leader Skill Set, and Administration Skills for Team Leaders തുടങ്ങി 21 ഹ്രസ്വകാല കോഴ്‌സുകളാണ് സൗജന്യമാക്കുന്നത്.
TAFE ൽ മുഖാമുഖം നടത്തുന്ന കോഴ്സുകളെല്ലാം ഏപ്രിൽ 27 വരെ നിർത്തിവച്ചിരിക്കുകയാണ്.
അതിനു ശേഷവും എല്ലാ കോഴ്സുകളും മുഖാമുഖം നടത്തില്ല എന്നാണ് തീരുമാനം.