NSW കാട്ടുതീയില്‍ ഇതുവരെ 40 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം; ക്വീന്‍സ്ലാന്റില്‍ സ്ഥിതി മോശമാകുന്നു

ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീ ബാധയുണ്ടായ ന്യൂ സൗത്ത് വെയില്‍സില്‍ സ്ഥിതി അല്‍പം മെച്ചപ്പെട്ടതിനു പിന്നാലെ, ക്വീന്‍സ്ലാന്റില്‍ സ്ഥിതി കൂടുതല്‍ മോശമാകുന്നു.

Fogo próximo de Taree, costa norte de NSW

Fogo próximo de Taree, costa norte de NSW. Source: Getty

മൂവായിരത്തോളം അഗ്നിശമന സേനാംഗങ്ങളായിരുന്നു ന്യൂ സൗത്ത് വെയില്‍സിന്റെ കാവല്‍.

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ വന്‍ദുരന്തമായി മാറുന്നത് തടയാന്‍ അഗ്നിശമന സേനാംഗങ്ങളും, സര്‍ക്കാരും പൊതുജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍, മനുഷ്യ ജീവന് അപായമില്ലാത്തെ നിര്‍ണ്ണായക ദിവസം കടന്നുപോയി.

എന്നാല്‍ അപകടസാധ്യത ഇനിയും പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒരാഴ്ചത്തെ അടിയന്തരാവസ്ഥയും, സംസ്ഥാനമൊട്ടാകെയുള്ള പൂര്‍ണ തീ നിരോധനവും (ഫയര്‍  ബാന്‍) നിലനില്‍ക്കുകയാണ്.

Smoke haze hangs over the Sydney Opera House as fires burn across the state.
Smoke haze hangs over the Sydney Opera House as fires burn across the state. Source: AAP

ദുരന്ത സാധ്യത (കാറ്റസ്‌ട്രോഫിക്) എന്ന മുന്നറിയിപ്പുണ്ടായിരുന്ന സിഡ്‌നി, ഗ്രേറ്റര്‍ ഹണ്ടര്‍, ഇല്ലവാര മേഖലകളില്‍ ഇപ്പോള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമായി (വെരി ഹൈ) മുന്നറിയിപ്പിന്റെ തീവ്രത കുറച്ചിട്ടുണ്ട്.

അര്‍മിഡൈല്‍ മേഖലയില്‍ ഇപ്പോഴും അതിതീവ്രം അഥവാ സിവിയര്‍ എന്ന മുന്നറിയിപ്പ് തുടരുകയാണ്.

അപകടമൊഴിയാന്‍ മാസങ്ങള്‍ വേണം

സംസ്ഥാനത്ത് ഇപ്പോഴും 80ലേറെ പ്രദേശങ്ങളില്‍ കാട്ടുതീ തുടരുകയാണ്. ഇതില്‍ 50ഓളം എണ്ണം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്നാല്‍ ചൊവ്വാഴ്ചത്തെ കാട്ടുതീയില്‍ ആര്‍ക്കും ജീവാപായമുണ്ടാകാതെ സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ പറഞ്ഞു.

കുറഞ്ഞത് നാലു കോടി ഡോളറിന്റെ (40 മില്യണ്‍) നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായെന്നാണ് ഇന്‍ഷ്വറന്‍സ് കൗണ്‍സില്‍ കണക്കുകൂട്ടുന്നത്. 11 ലക്ഷം ഹെക്ടര്‍ പ്രദേശമാണ് കത്തിനശിച്ചത്.

NSW Rural Fire Service crews mop up after a fire came close to homes at South Turramurra.
NSW Rural Fire Service crews mop up after a fire came close to homes at South Turramurra. Source: AAP

13 അഗ്നിശമന സേനാംഗങ്ങള്‍ക്ക് ചൊവ്വാഴ്ചത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടെ പരുക്കേറ്റു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. മറ്റ് എട്ടു പേര്ക്കും ചികിത്സ നല്‍കേണ്ടി വന്നിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ കാട്ടുതീയില്‍ ഇതുവരെ മൂന്നു പേരാണ് മരിച്ചത്.

നൂറു കണക്കിന് സ്‌കൂളുകളും അടഞ്ഞു കിടക്കുകയാണ്.

സംസ്ഥാനത്ത് ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്ന എല്ലാ കാട്ടുതീയും അണയ്ക്കാന്‍ മാസങ്ങള്‍ എടുത്തേക്കും എന്നാണ് റൂറല്‍ ഫയര്‍ സര്‍വീസ് ചൂണ്ടിക്കാട്ടുന്നത്.

അപകടഭീതിയില്‍ QLD

കാറ്റിന്റെ ഗതി മാറിയതോടെ ക്വീന്‍സ്ലാന്റിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നു എന്നാണ് സംസ്ഥാനത്തെ ഫയര്‍ ആന്റ് എമര്‍ജന്‍സി സര്‍വീസസ് മുന്നറിയിപ്പ് നല്‍കിയത്.

സംസ്ഥാനത്ത് 60ലേറെ പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നുണ്ട്.

എന്നാല്‍ കൂടുതല്‍ കാട്ടുതീകള്‍ക്ക് സാധ്യതയുണ്ടെന്നും, അതാണ് കൂടുതല്‍ ആശങ്ക പടര്‍ത്തുന്നതെന്നും അഗ്നിശമന സേന പറഞ്ഞു.

Jimboomba Police rescued the koala and her joey from fire in the Gold Coast hinterland.
Jimboomba Police rescued the koala and her joey from fire in the Gold Coast hinterland. Source: Jimboomba Police

കഴിഞ്ഞയാഴ്ച തുടങ്ങിയ കാട്ടുതീയില്‍ 14 വീടുകളാണ് ഇവിടെ കത്തിനശിച്ചത്. ഇതില്‍ 13ഉം യെപ്പൂണിന് സമീപത്തുള്ള കോബ്രബാലിലാണ്.

ബ്രിസ്‌ബൈനും, ഗോള്‍ഡ് കോസ്റ്റും, സണ്‍ഷൈന്‍ കോസ്റ്റും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തീവ്രമായ കാട്ടുതീയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.


Share

2 min read

Published

Updated



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now