റിവഞ്ച് പോണ്‍ തടയാനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനായി ക്രിമിനല്‍ നടപടിച്ചടങ്ങളില്‍ ഭേദഗതി വരുത്താനുള്ള ബില്ലാണ്
ഈ ബിൽ ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.
റിവഞ്ച് പോണിന് ഇരയാകുന്നവർക്ക് അടച്ചിട്ട കോടതിയിൽ എത്തി തെളിവ് നൽകാനും, മാധ്യമങ്ങളിൽ നിന്നും മറ്റും സ്വകാര്യത സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കാനും, പിന്തുണയ്ക്കായി ഒരാളുടെ സഹായം തേടാനും ബില്ലിൽ വ്യവസ്ഥയുണ്ടാകും.
കൂടാതെ വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തുന്നവരോട് അവ ഡിലീറ്റ് ചെയ്യാനും നശിപ്പിച്ചു കളയാനും ഉത്തരവിടാനും കോടതിക്ക് കൂടുതൽ അധികാരം ലഭിക്കും.
ഇത്തരത്തിൽ എടുക്കുന്ന ചിത്രങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നത് റിവഞ്ച് പോണിന് ഇരയാകുന്നവർക്കിടയിൽ ആശങ്കയ്ക്ക് വക നൽകുന്നുണ്ടെന്ന് അറ്റോണി ജനറൽ പറഞ്ഞു.
ഹൈലൈറ്സ്
- റിവഞ്ച് പോൺ നിയമഭേദഗതിക്കായുള്ള ബിൽ NSW പാർലമെന്റിൽ അവതരിപ്പിക്കും
- ബിൽ പ്രകാരം അനുവാദമില്ലാതെ എടുത്ത നഗ്നചിത്രങ്ങൾ നശിപ്പികളായാണ് കോടതിക്ക് ഉത്തരവിടാം
- ഇരയാകുന്നവർക്ക് അടഞ്ഞ കോടതിയിൽ തെളിവ് നൽകാം
അതുകൊണ്ടുതന്നെ റിവഞ്ച് പോണിന് ഇരയാകുന്നവർ പരാതി നൽകിയാൽ ഇവർക്ക് വേണ്ടത്ര പിന്തുണ ലഭിക്കുമോ എന്ന കാര്യം ഇവർ അറിയേണ്ടത് ആവശ്യമാണ്.
ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നിയമത്തിൽ ഭേദഗതി വരുത്താൻ ശ്രമിക്കുന്നതെന്ന് അറ്റോണി ജനറൽ പറഞ്ഞു.
NSW ബ്യൂറോ ഓഫ് ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് റിസർച്ചിന്റെ കണക്ക് പ്രകാരം 2019 ജൂലൈ മുതൽ 2020 ജൂൺ വരെയുള്ള കാലയളവിൽ റിവഞ്ച് പോൺ നടത്തിയതിന് 420 കേസുകളാണ് ചുമത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ മുതിർന്നവർക്കിടയിൽ 11 ശതമാനം പേരും റിവഞ്ച് പോൺ നേരിടുന്നുണ്ടെന്ന് ഇ-സേഫ്റ്റി കമ്മീഷണർ കണ്ടെത്തിയിട്ടുണ്ട്.
റിവഞ്ച് പോൺ നിയമനിര്മാണത്തിനൊപ്പം ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തി പല പ്രവർത്തികൾക്കും പ്രേരിപ്പിക്കുന്ന കൊവേർസിവ് കണ്ട്രോൾ ക്രിമിനൽ കുറ്റമാക്കണമെന്ന ബില്ലും പാർലമെന്റിൽ അവതരിപ്പിക്കും.
2021 മധ്യത്തോടെ എല്ലാ ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിലും ടെറിറ്ററികളിലും ഇത് ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരണത്തിനും തുടക്കമിട്ടിട്ടുണ്ട്.
2019 മാർച്ചിൽ മെൽബണിൽ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ പ്രീതി റെഡ്‌ഡി എന്ന ദന്തഡോക്ടറുടെ സഹോദരി നിത്യ റെഡ്‌ഡിയും ഈ പ്രചാരണത്തിൽ പങ്കെടുക്കുന്നുണ്ട്.
കൊവേർസിവ് കണ്ട്രോൾ നിലനിന്നിരുന്നതാണ് തന്റെ സഹോദരിക്ക് അവളുടെ സുഹൃത്തിനൊപ്പം സുരക്ഷിതത്വമില്ലായ്‌മ അനുഭവപ്പെടാൻ കാരണമായതെന്ന് ഈ പ്രചാരത്തിന്റെ വക്താവ് കൂടിയായ നിത്യ റെഡ്‌ഡി ചൂണ്ടിക്കാട്ടി.
15,000 സ്ത്രീകളിൽ ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി നടത്തിയ സർവേയുടെ ഫലമനുസരിച്ച് 2020 മെയ് വരെയുള്ള മൂന്ന് മാസത്തിൽ 690 പേർ ഗാർഹിക പീഡനത്തിന് ഇരയാവുന്നുണ്ട്.
If you or someone you know is impacted by sexual assault, family or domestic violence, call 1800RESPECT on 1800 737 732 or visit 1800RESPECT.org.au. In an emergency, call 000.
Readers seeking support can contact Lifeline crisis support on 13 11 14, Suicide Call Back Service on 1300 659 467 and Kids Helpline on 1800 55 1800 (for young people aged 5 to 25). More information is available at BeyondBlue.org.au and lifeline.org.au.