കഴിഞ്ഞ ഡിസംബറിലായിരുന്നു ന്യൂസിലാന്റിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ വൈറ്റ് ഐലന്റിലുള്ള വക്കാരി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.
സ്ഫോടനം നടക്കുമ്പോൾ ഓസ്‌ട്രേലിയയിൽ നിന്ന് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 47 വിനോദസഞ്ചാരികൾ ഇവിടെ സന്ദർശനത്തിന് എത്തിയിരുന്നു.
സ്ഫോടനത്തിൽ 20 പേർ നേരത്തെ മരിച്ചിരുന്നു.
അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഒരു മാസത്തിന് ശേഷമാണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ വംശജൻ മരിച്ചത്.
അമേരിക്കയിൽ നിന്ന് എത്തിയ പ്രതാപ് 'പോൾ' സിംഗാണ് മരണത്തിന് കീഴടങ്ങിയതെന്ന് ന്യൂസിലാന്റ് പോലീസ് സ്ഥിരീകരിച്ചു.
അപകടത്തിൽ 55 ശതമാനം പരിക്കേറ്റ പ്രതാപ് ഓക്‌ലാന്റിലെ മിഡിൽമോർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
അറ്റ്‌ലാന്റയിൽ നിന്നും ഭാര്യയോടൊപ്പം ന്യൂസിലാന്റിൽ എത്തിയതായിരുന്നു ഇദ്ദേഹം.
അപകടത്തിൽ 72 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതാപിന്റെ ഭാര്യ മയൂരി 'മേരി' സിംഗ് നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു.
ഇതോടെ വൈറ്റ് ഐലൻഡ് അഗ്നിപർവ്വത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി.
ഡിസംബർ ഒമ്പതിനാണ് ന്യൂസിലാന്റിലെ വൈറ്റ് ഐലന്റിലുള്ള വക്കാരി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.
മരിച്ച 21 പേരിൽ 14 പേർ ഓസ്‌ട്രേലിയക്കാരാണ്. സംഭവത്തിൽ പരിക്കേറ്റ നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്.