ഇതേക്കുറിച്ച് തീരുമാനമെടുക്കാൻ കുടിയേറ്റ കാര്യ മന്ത്രി പീറ്റർ ഡട്ടൺ ഈ ആഴ്ച പാർലമെൻറിൽ ചർച്ചകൾ നടത്തിയതായി ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു .
രാജ്യത്ത് ഭീകരവാദ പ്രശ്നങ്ങളിൽ ഏർപ്പെടുന്നവർ പൗരത്വം മുതലെടുത്തുകൊണ്ടാണ് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നതെന്നും, ഇവർക്ക് എളുപ്പത്തിൽ ഓസ്‌ട്രേലിയൻ പൗരത്വം ലഭിക്കുന്നത് നിറുത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷയിൽ മാറ്റങ്ങൾ വരുത്താൻ പദ്ധതിയിടുന്നതെന്നും സർക്കാർ അറിയിച്ചു.
നിലവിൽ ഓസ്‌ട്രേലിയൻ പാർലമെന്റിനെക്കുറിച്ചും, ജനാധിപത്യത്തെക്കുറിച്ചുമുള്ള 20 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി ഉൾപ്പെടുന്നതാണ് പരീക്ഷ.
എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി ഓസ്‌ട്രേലിയയിലെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ചോദ്യാവലി തയ്യാറാക്കുക.
ഇതിൽ പ്രധാനമായും അപേക്ഷകന്റെ തൊഴിലിനെക്കുറിച്ചും, പങ്കാളിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ചും, കുട്ടികളുടെ പഠനത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്താനാണ് പദ്ധതി.
RELATED CONTENT
ഓസ്ട്രേലിയന്‍ പൗരത്വമെടുക്കാം...